ബോളിവുഡ് നടി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് സംഭവം. നിലവില്‍ താരം സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദില്‍ വച്ചും ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു.
ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന പത്താനാണ് ദീപികയുടെ പുതിയ ചിത്രം. ജോണ്‍ എബ്രാഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം തീയറ്ററുകളിലെത്തുക.