റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ 13 പേര് കൊല്ലപ്പെട്ടു. 21 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിദ്യാര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം അക്രമി സ്വയം നിറയൊഴിച്ചു.
രണ്ട് പിസ്റ്റലുമായാണ് അക്രമി സ്കൂളില്‍ പ്രവേശിച്ചത്. ഈ സമയം സ്കൂളില്‍ ആയിരം കുട്ടികളും 80 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിലെ മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.