വിഷമിപ്പിക്കാം, പക്ഷേ എന്നെ തളർത്താൻ കഴിയില്ല, ഞാൻ വിവാഹം കഴിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? പൊട്ടിത്തെറിച്ച് മുൻ ബിഗ് ബോസ് താരം

മികച്ച രീതിയിൽ മുന്നേറി കൊണ്ടിരുന്ന ഷോ ആയിരുന്നു ബിഗ് ബോസിൻറെ രണ്ടാം സീസൺ. നിർഭാഗ്യവശാൽ കൊറോണ വലിയ രീതിയിൽ പടർന്നു പിടിച്ചത് കാരണം നിർമ്മാതാക്കൾക്ക് ഷോ നിർത്തേണ്ടി വന്നു. ഷോയുടെ ചരിത്രത്തിലാദ്യമായി 9 മത്സരാർത്ഥികളും വിജയിച്ച സീസൺ ആയിരുന്നു അത്. ഷോയിലെ പ്രമുഖ മത്സരാർത്ഥികളിൽ മുൻനിരയിലാണ് ദയ അശ്വതിയുടെ സ്ഥാനം.

വൻ ആരാധക പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു ദയ. ഒരു പ്രൊഫഷണൽ ബ്യൂട്ടീഷൻ കൂടിയാണ് താരം. ബിഗ് ബോസിലെ രജിത് ദയ കോംബോ ആരാധകർ ഏറെ കൊണ്ടാടിയ ഒന്നായിരുന്നു. ദയക്ക് രജിത് കുമാറിനോട് തോന്നിയ പ്രണയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

എന്തായാലും റിയൽ ലൈഫിൽ മറ്റൊരു പ്രണയത്തിലായിരുന്നു ദയ. വിവാഹം ഉടൻ ഉണ്ടാകുമെന്ന് ദയ പല തവണ പറഞ്ഞിട്ടുള്ളതാണ്. ഈയടുത്താണ് താരത്തിൻ്റെ വിവാഹത്തെപ്പറ്റി ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച നിറയുന്നത്. കഴിഞ്ഞ ദിവസം ദയ തന്നെയാണ് വിവാഹ ചിത്രം പുറത്തു വിട്ടത്. വിവാഹ ശേഷം സിന്ദൂരം ഒക്കെ അണിഞ്ഞ് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. പലരും ഇത് സത്യമാണെന്ന് ആദ്യം വിശ്വസിച്ചില്ല. പറ്റിക്കുകയാണോ എല്ലാ തവണയും പോലെ, ഇത് സത്യം തന്നെയാണോ എന്നുള്ള ചോദ്യങ്ങൾക്കൊക്കെ ശേഷമാണ് പലരും കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയത്.

ചിത്രങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ കുറെ വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഫേസ്ബുക്ക് ലൈവിൽ വന്ന് ആണ് താരം ഇതിനോടെല്ലാം പ്രതികരിച്ചത്. മനസ്സിന് വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് കമൻറുകൾ വന്നു. തന്നെ വിഷമിപ്പിക്കാം, പക്ഷേ തളർത്താനാവില്ല. മക്കളെ ഓർക്കേണ്ടേ, സ്വന്തം സുഖം നോക്കി എന്ന് പറയുന്നവരൊക്കെ ഒരു കാര്യം ഓർക്കണം. എൻറെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ഭർത്താവ് എൻ്റെ സ്വന്തം വീട്ടിൽ കൊണ്ടു വിട്ടത്. പിന്നീട് ഞാൻ ഒറ്റയ്ക്കാണ് താമസം. ഇപ്പോൾ തന്നെ കുറ്റം പറയുന്നവര് ആരും തനിക്ക് ചിലവിന് തന്നിട്ടുള്ളവരല്ല. ഇതൊക്കെ എൻ്റെ വ്യത്തിപരമായ തീരുമാനം ആണ്. ആദ്യ ഭർത്താവ് പിന്നീട് വേറെ വിവാഹം കഴിച്ച് ജീവിക്കുന്നു. ഇപ്പൊൾ എനിക്കോരു കൂട്ട് വേണമെന്ന് തോന്നി. അതിൽ നിങ്ങൾക്കെന്താണ് പ്രശ്നം എന്നാണ് താരം ചോദിക്കുന്നത്.