വെള്ളത്തിനു മുകളിൽ 50 അടി വലിപ്പമുള്ള കമൽഹാസൻ ചിത്രം ഒരുക്കി ശ്രദ്ധ നേടുകയാണ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. വിവിധ നിറങ്ങളിലുള്ള 2500 എ ഫോർ ഷീറ്റുകൾ ആണ് ഇതിനുവേണ്ടി ഇദ്ദേഹം ഉപയോഗിച്ചത്. കൂടുതലും കുട്ടികൾക്ക് ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന ഷീറ്റുകൾ ആണ് ഇവ. മൂന്നാറിലെ ഒരു റിസോർട്ടിന്റെ അഞ്ചാം നിലയിൽ ഉള്ള സ്വിമ്മിംഗ് പൂളിൽ രണ്ടുദിവസം അടുത്താണ് ഇദ്ദേഹം ഈ ചിത്രം തയ്യാറാക്കിയത്.
ഏതാണ്ട് 50 അടി നീളവും 30 അടി വീതിയും ഉണ്ട് ഈ ചിത്രത്തിന്. പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഇദ്ദേഹം ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രങ്ങൾ കണ്ടു ആളുകൾ അമ്പരക്കുകയാണ്. അത്ര മനോഹരമായി ഒരു ചിത്രമാണ് ഇത്.
വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുള്ള വ്യക്തിയാണ് ഡാവിഞ്ചി സുരേഷ്. മുൻപ് തറയിലും പറമ്പിലും പാടത്തും ഒക്കെ ഇദ്ദേഹം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പക്ഷേ സ്വിമ്മിംഗ് പൂൾ ക്യാൻവാസ് ആക്കുന്നത് ഇത് ആദ്യമായിട്ടാണ് എന്ന് ഇദ്ദേഹം പറയുന്നത്. ഇദ്ദേഹത്തിന് സഹായങ്ങൾ നൽകി മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സതീപ് എന്നിവർ ഉണ്ടായിരുന്നു.
ഇപ്പോൾ നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിജോയും ലിജോയും ആണ്. കമലഹാസൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ചിത്രം 500 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.