ഇത്തവണത്തെ മലയാളം ബിഗ്ബോസിന്റെ ഓരോ എപ്പിസോഡും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ അടി നടന്നതും ഈ സീസണില്‍ ആണെന്ന് തന്നെ പറയാം. പുറത്ത് എത്തിയശേഷവും അത് തുടരുന്നു. ഇതില്‍ എടുത്തു പറയേണ്ട രണ്ടു പേരാണ് ബ്ലസ്സിയുടെ ഡെയ്സിയുടെ. ഷോയില്‍ നിന്ന് കീരിയും പാമ്പും ആയിരുന്നു ഇരുവരും. അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പരസ്പരം തല്ല് കൂടിയിട്ടുണ്ട്. എന്നാല്‍ പുറത്ത് വന്നപ്പോള്‍ പിണക്കങ്ങളെല്ലാം തീര്‍ത്ത് അടുത്ത സുഹൃത്തുക്കളെ മാറുകയായിരുന്നു ഇരുവരും.
ഒന്നിച്ചുള്ള നിരവധി ഫോട്ടോസും ഈ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റിന് താഴെ നിരവധി പ്രതികരണം വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇരുവരും അടിച്ചു പിരിഞ്ഞു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡെയ്സി പങ്കുവെച്ച പോസ്റ്റ് തന്നെയാണ് ഇതിന്റെ കാരണം.
അതേസമയം ഇപ്പോള്‍ ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി സോഷ്യല്‍മീഡിയയില്‍ കുറിച്ച പുതിയ കുറിപ്പാണ് വൈറലാകുന്നത്. ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ് എന്നാണ് ഡെയ്സി പറയുന്നത്. ബ്ലെസ്ലി യാതൊരു വിധ കാരണവുമില്ലാതെ തന്നെ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെന്നും ഡെയ്സി പറയുന്നു.
‘ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല… യാതൊരു കാരണവുമില്ലാതെ നീ എന്നെ അണ്‍ഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോള്‍ നീ നിന്റെ തനിനിറം കാണിക്കുന്നു.’ ‘ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ….’ എന്നാണ് ഡെയ്സി കുറിച്ചത്. ‘ഒരുമിച്ച് പഠിച്ചു… ഒരുമിച്ചു വളരും… കുറേ നാള് അടികൂടി… ഇനി കുറച്ച് സ്നേഹിക്കട്ടെ… ലവ് യു സോമച്ച്’ എന്നാണ് ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.