ഈ അടുത്തായിരുന്നു നടി ഹന്‍സിക മോത്വനി സൊഹൈല്‍ കതൂരിയും തമ്മിലുള്ള വിവാഹം. പെട്ടെന്നൊരു ദിവസമായിരുന്നു താരത്തിന്റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇവരുടെ റിലേഷന്‍ഷിപ്പിനെ കുറിച്ചും നിരവധി കഥ പുറത്തുവന്നിരുന്നു.
അതേസമയം ഹന്‍സികയുടെ വിവാഹ വീഡിയോ പുറത്തുവരുന്നു എന്ന് അറിയിച്ചുകൊണ്ട് പ്രമോ വീഡിയോ എത്തിയിരുന്നു. എന്നാല്‍ ഇതിന് താഴെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. നടി പ്രണയത്തിലാണെന്ന് നേരത്തെ അറിയുമെങ്കിലും കാമുകന് ആരെന്ന് ഹന്‍സിക പറഞ്ഞിരുന്നില്ല. പിന്നീടാണ് തന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയെ കുറച്ച് ഹന്‍സിക പറഞ്ഞത് .
വിവാഹത്തിന്റെ വീഡിയോ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വരുമെന്ന് പറഞ്ഞാണ് ഹന്‍സിക പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്. ‘മനോഹരമായ പ്രണയവും സ്വപ്നം പോലെയിരുന്ന കല്യാണവുമൊക്കെ പെര്‍ഫെക്ടായിരുന്നു. ആ കല്യാണത്തിനും പ്രണയത്തിനുമൊക്കെ കുറച്ച് ഡ്രാമ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയിരിക്കും’, എന്നുമാണ് പ്രൊമോയില്‍ പറയുന്നത്. ഇതിന് താഴെ നടിയെ വിമര്‍ശിച്ചാണ് ആളുകള്‍ എത്തുന്നത്.
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും പോരാ, എന്നിട്ട് അതിലൊരു വീഡിയോ കൂടി ഇടുന്നോ എന്നാണ് ഒരു ആരാധകന് ചോദിക്കുന്നത്.
നടിയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി എന്ന യുവതിയെയാണ് സൊഹൈല്‍ ആദ്യം വിവാഹം കഴിക്കുന്നത്. 2016 ല്‍ നടത്തിയ വിവാഹത്തില്‍ അന്ന് ഹന്‍സികയും പങ്കെടുത്തിരുന്നു. ചടങ്ങുകളിലെല്ലാം മുന്നില്‍ നിന്ന നടി തന്നെ പിന്നീട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി എത്തിയത് ആരാധകരെ ചൊടിപ്പിച്ചു.