ചെറിച്ചിലും തിണര്‍പ്പും, തുടര്‍ച്ചയായ ചുമ; ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമാണ് ഒമിക്രോണ്‍ ലക്ഷണങ്ങള്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തേക്കാള്‍ അതിവേഗമാണ് മൂന്നാം തരംഗം. മൂന്നില്‍ ഒരാള്‍ക്ക് രോഗം എന്ന നിലയിലാണ് പരിശോധനാഫലം. മൂന്നാം തരംഗത്തില്‍ പടര്‍ന്നുപിടിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ഡെല്‍റ്റയേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷിയാണ് ഒമിക്രോണിന്. അതുപോലെ തന്നെ രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ട്.

ഒമിക്രോണ്‍ ബാധിതരില്‍ പ്രധാനമായും കാണപ്പെടുന്ന രോഗലക്ഷണങ്ങളിലൊന്നാണ് മൂക്കൊലിപ്പ്. കൂടാതെ തലവേദന, തുമ്മല്‍, തൊണ്ടവേദന, തുടര്‍ച്ചയായ ചുമ, പനി എന്നിവയും ഉണ്ടാകും. ഇതിന് പുറമേ മറ്റ് ചില ലക്ഷണങ്ങളും രോഗികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലൊന്നാണ് ചൊറിച്ചിലും തിണര്‍പ്പും. കൊവിഡ് മൂലം ചര്‍ത്തിലും കൈകാല്‍ വിരലുകളിലും വായിലും നാക്കിലുമെല്ലാം തിണര്‍പ്പനുഭവപ്പെടുന്നതായി രോഗികള്‍ പറയുന്നു. ഇത് ഉറക്കത്തെ ബാധിക്കുന്നതായും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു.

വിശപ്പില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. കൊവിഡ് ബാധിച്ച മൂന്നിലൊരാള്‍ക്കും വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചത്തേക്ക് ഭക്ഷണം കഴിക്കുന്നതിനോട് വിരക്തി തോന്നാം. ഇത് ഭാരം കുറയ്ക്കാനും ശരീരം ദുര്‍ബലമാക്കാനും കാരണമാകുമെന്നും രോഗികള്‍ പറയുന്നു.