രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോര്‍ട്ട് ചെയ്തു.
10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 3,49,22,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 4,81,893 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,45,582 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും ഉയരുകയാണ്. ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ ഇതുവരെ 510 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും സ്ഥിരീകരിച്ചു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായി. കേരളത്തില്‍ ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.