പള്ളി വികാരി സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതിനെതിരെ പരാതി. കണ്ണൂരാണ് സംഭവം. കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സെബാസ്റ്റ്യന്‍ കീഴത്ത് അയച്ച അശ്ലീല വിഡിയോ സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പായ ‘മാതൃവേദി’യിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴത്തിനെ രൂപതാ ആസ്ഥാനത്തേക്ക് വിളിപ്പിട്ടുണ്ട്.
വിഡിയോ പോസ്റ്റ് ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികന് നല്കിയ വിശദീകരണം. വികാരിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.