പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപെട്ടു; ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പരാതി

ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പുതിയ പരാതി. പി.സി. ജോര്‍ജിനെതിരെ നല്‍കിയ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപ്പെട്ടുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇന്ന് രാവിലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

 

ജാമ്യം നല്‍കിയ ജഡ്ജിയുമായി കെമാല്‍ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു.നിയമ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച അന്വേഷണം വേണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കോടതി ജീവനക്കാരെ അടക്കം സ്വാധീനിക്കാന്‍ കെമാല്‍ പാഷ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. കേസില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ച ശേഷം ചില മാധ്യമങ്ങളിലൂടെ കെമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ സ്വാധീനത്തിന്റെ തെളിവുകളായാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. കെമാല്‍ പാഷയുടെ മൊബൈല്‍ ഫോണ്‍ രേഖകളും സംഭാഷണവും ശേഖരിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്.