സ്‌കൂട്ടറില്‍ പോകുന്നതിനിടെ തലയില്‍ തേങ്ങ വീണു; യുവതിക്ക് രക്ഷയായത് ഹെല്‍മറ്റ്; വിഡിയോ

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു. ഹെല്‍മറ്റ് വച്ചതിനാല്‍ യുവതിക്ക് സാരമായ പരുക്കേറ്റില്ല. മലേഷ്യയിലെ ജലാന്‍ ടെലുക് കുംബാറിലാണ് സംഭവം.

സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവര്‍ റോഡിലേക്ക് വീണു. വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.