വീടിന്റെ പടിക്കെട്ടിന് താഴെക്കൂടി ഇഴഞ്ഞുപോകുകയായിരുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ പിഞ്ചു ബാലന് അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് കുട്ടി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അമ്മയും കുട്ടിയും വീടിന് പുറത്തേക്കിറങ്ങുമ്പോഴാണ് സംഭവം നടന്നത്. പടിക്കെട്ടിന് താഴെക്കൂടി പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് വിഡിയോയിലുണ്ട്. ഇതിനിടെ കുട്ടി സ്റ്റെപ്പിറങ്ങുകയാണ്. പാമ്പിന്റെ ദേഹത്തായിരുന്നു കുട്ടി ചവിട്ടേണ്ടിയിരുന്നത്.
പാമ്പ് വെട്ടിമാറുന്നത് വിഡിയോയിലുണ്ട്. തുടര്‍ന്ന് കുട്ടിയെ കൊത്താനായി പത്തി വിടര്ത്തുന്നതു കാണാം. ഭയന്നുപോയ കുട്ടി പാമ്പിന് സമീപത്തുകൂടി വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നു. ഉടനടി അമ്മ അവസരോചിതമായി കുട്ടിയെ പൊക്കിയെടുത്ത് രക്ഷിക്കുകയാണ്.