കളി അവസാനിക്കും മുന്‍പ് ഗ്രൗണ്ട് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോച്ചിന്റെ വിമര്‍ശം

മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിശീലകന്‍ എറിക്ക് ടെന്‍ ഹാഗ്. പ്രീ സീസണില്‍ നടന്ന ഒരു മത്സരത്തില്‍ കളി അവസാനിക്കും മുമ്പ് ഗ്രൗണ്ട് വിട്ടതാണ് കോച്ചിനെ ചൊടിപ്പിച്ചത്. റയല്‍ വല്ലക്കാനോക്കെതിരായ പ്രീ സീസണ്‍ മത്സരത്തിലാണ് ആദ്യ പകുതിക്ക് ശേഷം റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. സബ്സ്റ്റിറ്റിയൂട്ട് ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. സംഭവം പിന്നീട് വലിയ വിവാദമായി.

റൊണാള്‍ഡോയുടെ പ്രവര്‍ത്തി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എറിക്ക് ടെന്‍ ഹാഗ് പ്രതികരിച്ചു. ഒരു ടീമായാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. തങ്ങള്‍ ടീമിനുവേണ്ടി ഒരുമിച്ച് പോരാടുന്നവരാണ്. മത്സരം കഴിയുന്നത് വരെ എല്ലാവരും ടീമിന്റെ ഭാഗമായുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. രണ്ടാം പകുതിയിലാണ് താരത്തെ കോച്ച് പിന്‍വലിച്ചത്. ഇതോടെ റൊണാള്‍ഡോ മൈതാനം വിടുകയായിരുന്നു. ആരാധകര്‍ ഇതിനെതിരെ അന്നുതന്നെ രംഗത്ത് വന്നിരുന്നു.