സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ബിജെപി സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മറ്റൊന്ന് സുരേഷ് ഗോപിയുടെ ഗ്രാഫ് അനുദിനം ഇടിഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂർ മണ്ഡലത്തിൽ ജയം ലക്ഷ്യമിട്ട് ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി പ്രചരണം നടത്തുന്നതിടെയാണ് പിണറായി ബിജെപിയെ വിമർശിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണ് തൃശൂർ.തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കുമെന്നും ഇക്കാര്യത്തിൽ ഇഡിക്കോ, ബിജെപിക്കോ പോലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.
മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞത് ഇതാണ്,കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ ഉയർത്തി ബിജെപി തൃശൂരിൽ പ്രചാരണം ശക്തമാക്കുമ്പോൾ ഇതും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാനാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നൽകുന്നത് മനുഷ്യരാണെന്നും ചിലപ്പോൾ അവർക്ക് വീഴ്ച സംഭവിക്കാമെന്നും, എന്നാൽ അത്തരക്കാർക്ക് എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് പണം തിരിച്ചുകൊടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നൽകാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. ഞങ്ങൾക്ക് കള്ളം പറഞ്ഞ് ശീലമില്ലെന്നും അദ്ദേഹം