പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്. അനാവശ്യ തിടുക്കവും ആവേശവും പാടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.
അതിനിടെ പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയ രണ്ടു പേര് അറസ്റ്റിലായി. തിരുവനന്തപുരം കല്ലമ്പലത്ത് കൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ചവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തു.