മലയാള സിനിമ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും ഓ ടി ടി റിലീസുകൾ നൽകിയ സ്വീകാര്യതയാണ് മലയാള സിനിമയുടെ സമൂല മാറ്റത്തിനു ആവേശം പകർന്നത്. മലയാളത്തിലെ ചെറിയ സിനിമകൾ പോലും ദേശീയവും അന്തർദേശീയവുമായ വേദികളിൽ ചർച്ചയാവുകയും അവാർഡുകൾ നേടുകയും ചെയ്യുന്നു. ചുഴൽ കാൻസ് ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ഉള്ള അന്തർദേശീയ സെലെക്ഷൻ നേടുകയും മലയാള സിനിമയുടെ മാറ്റത്തിന്റെ ദിശയിലേക്ക് നയിക്കുന്നതിന് ബലം കൊടുക്കുകയും ചെയ്തു
നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്തു ‘നീസ് സ്ട്രീം,സൈന പ്ലേ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റീലീസായ ചുഴൽ ഇപ്പോൾ ദേശവും ദേശാതിരുകളും പിന്നിട്ട് ഫ്രാൻസിലെ കാൻസ് ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവൽ വരെ എത്തി നിൽക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സിനിമകൾ തന്നെ മാറ്റുരയ്ക്കുന്ന കാൻസിലെ വേദിയിൽ മറ്റു ലോക സിനിമകൾക്കൊപ്പം ഇടം നേടുക എന്നത് പോലും വളരെ വലിയ നേട്ടങ്ങളിൽ ഒന്നും മലയാള സിനിമയ്ക്കു തന്നെ അഭിമാനവുമാണ്.
കാൻസ് കൂടാതെ അന്തമാനിൽ നടന്ന പോർട്ട് ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ, ഹൊറർ ത്രില്ലർ ചിത്രങ്ങളുടെ വിഭാഗത്തിലും ചുഴൽ പുരസ്കാരം നേടി. ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര് എന്നിവരാണ് ഹൊറർ ത്രില്ലെർ ചിത്രമായ ചുഴലിൽ പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്. ചുരുളി എന്ന സിനിമക്ക് ശേഷം ചുഴലിൽ ഒരു ഗംഭീര പ്രകടനവുമായി ജാഫർ ഇടുക്കിയും നിറഞ്ഞു നിൽക്കുന്നു.
സാജിദ് നാസർ ക്യാമറ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഹിഷാം വഹാബാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അമർ നാഥ് ആണ് എഡിറ്റിംഗ്. കോവിഡ് തളർത്തിയ കാലത്തും ഇത്തരം
അന്തർദേശീയ അംഗീകാരങ്ങൾ നേടുന്നതിലൂടെ ചുഴലിന്റെ നേട്ടത്തിനൊപ്പം മലയാള സിനിമ കൂടി അഭിമാനം കൊള്ളുകയാണ്.