കാൻസ് ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘ചുഴൽ’

കാൻസിൽ തിളങ്ങുന്ന ചുഴൽ…

കാൻസ് ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിനു അഭിമാനമായി പുരസ്‌കാരം നേടി ബിജു മാണിയുടെ ചുഴൽ ബെസ്റ് സൂപ്പർ നാച്ചുറൽ ഫിലിം വിഭാഗത്തിലാണ് ചുഴൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്തു  ‘നീസ് സ്ട്രീം,സൈന പ്ലേ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റീലീസായ ചുഴൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് ഫ്രാൻസിലെ കാൻസ് വേദിയിൽ അഭിമാനാർഹമായ പുരസ്കാരത്തിനു അർഹമായിരിക്കുന്നത്.

കാൻസ് കൂടാതെ ആണ്ടമാനിൽ നടന്ന പോർട്ട്‌ ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറർ ത്രില്ലർ ചിത്ര വിഭാഗത്തിലും ചുഴൽ പുരസ്കാരത്തിനു അർഹമായിട്ടുണ്ട്.

ഒരു ഹൊറർ ത്രില്ലർ മിസ്റ്ററി ഗണത്തിൽ ഒരുക്കിയ ചുഴലിൽ ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചുഴലിൽ ചുരുളിക്കു ശേഷം ഒരു ഗംഭീര പ്രകടനവുമായി ജാഫർ ഇടുക്കിയും നിറഞ്ഞു നിൽക്കുന്നു.

സാജിദ് നാസർ ക്യാമറ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഹിഷാം വഹാബാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അമർ നാഥ്‌ ആണ് എഡിറ്റിംഗ്.