‘ഇത് സ്റ്റീഫൻ നെടുമ്പള്ളി അല്ല, കുടംപുളിയാണ്!’ ചിരഞ്ജീവി നായകനാവുന്ന ലൂസിഫർ റീമേക്ക് ഗോഡ് ഫാദറിന് ട്രോൾ പൂരം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഇതിൽ മോഹൻലാൽ അവതരിപ്പിച്ചത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ഏതാണ്ട് 200 കോടിക്ക് മുകളിൽ രൂപ ചിത്രം മൊത്തം കളക്ഷൻ നേടി.

ചിത്രത്തിൻറെ തെലുഗ് റീമേക്ക് പതിപ്പ് നേരത്തെ വിറ്റു പോയിരുന്നു. ഗോഡ് ഫാദർ എന്നാണ് തെലുഗിന് ന് പേരിട്ടിരിക്കുന്നത്. തെലുഗിലെ മെഗാ താരം ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകൻ. ഇപ്പോഴിതാ ഈ സിനിമയുടെ ആദ്യ ടീസർ പുറത്തുവന്നിരിക്കുകയാണ്. ടീസറിൽ ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ എൻട്രി ആണ് കാണിക്കുന്നത്.

ഇതിനു നേരെ ഇപ്പോൾ കടുത്ത ട്രോളുകൾ ആണ് എത്തുന്നത്. കൂടുതലും മലയാളികൾ തന്നെയാണ് ഇതിനെതിരെ എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നും വിഭിന്നമായി സ്റ്റൈലിന് പ്രാധാന്യം നൽകിയുള്ള എൻട്രി ആണ് തെലുങ്കിൽ. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് ഇത് അത്ര രസിച്ചിട്ടുമില്ല. മാത്രമല്ല മോഹൻലാലിന്റെ അഭിനയ ശാലിനിയുമായി ചിരഞ്ജീവിയുടെ കഥാപാത്രത്തെ പലരും താരതമ്യം ചെയ്യുന്നുണ്ട്.

എന്തിനേറെ പറയുന്നു ചില തെലുഗ് പ്രേക്ഷകർ വരെ മോഹൻലാലിന്റെ അടുത്തേക്ക് ചിരഞ്ജീവിക്ക് എത്തുവാൻ സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഹൻലാലിൻറെ കണ്ണുകൾ പോലും അഭിനയിക്കുന്നതിനാൽ ഒരു കൂളിംഗ് ഗ്ലാസ് അദ്ദേഹത്തിന് ആവശ്യമില്ല എന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഏതു സന്ദർഭത്തിലാണ് ഈ ഇൻട്രോ സീൻ എന്നത് വ്യക്തമല്ല.