
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചിരുന്നു ബാല താരം മീനാക്ഷി അനൂപ്. 9 എ പ്ലസ് ഒരു ബി പ്ലസ് ഉം ആയിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് താരം ഇത് പുനർമൂല്യനിർണയത്തിന് നൽകുകയും ചെയ്തു. പത്തിൽ ഒൻപതു വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മീനാക്ഷിക്ക് ഫിസിക്സിന് മാത്രമാണ് ബി പ്ലസ് ലഭിച്ചത്. ഇതിനെ തുടർന്നാണ് താരം പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ചത്.
ഇപ്പോഴിതാ അതിൻറെ ഫലം വന്നപ്പോൾ ബി പ്ലസ് എ ഗ്രേഡ് ആയി മാറിയിരിക്കുകയാണ്. ഞാൻ ബി പോസിറ്റീവ് ആയിട്ടുള്ളത് കൊണ്ട് എന്നെ അങ്ങ് എഗ്രേഡ് ആക്കി എന്നാണ് പുതിയ ഫലം പങ്കുവെച്ച് മീനാക്ഷി കുറിച്ചത്. എന്തായാലും താരം പങ്കുവെച്ച് ഈ പുതിയ വിശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
അനൂപ് രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. കോട്ടയം സ്വദേശിയാണ് താരം. യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ ആണ് താരം പഠിച്ചത്. രണ്ട് സഹോദരങ്ങൾ ഉണ്ട് മീനാക്ഷിക്ക്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.
ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.2 6% ആയിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ .21 ശതമാനം കുറവാണ് ഇത്. 44,000 അധികം വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. കഴിഞ്ഞവർഷം ഇത് ഒരു ലക്ഷത്തിനു മുകളിൽ ആയിരുന്നു.