മലയാള സീരിയലിലെ റേറ്റിംഗ് തരംഗങ്ങളെ കാറ്റിൽപറത്തി മുന്നോട്ടുപോകുന്ന സീരിയലാണ് സി കേരളത്തിലെ ചെമ്പരത്തി. എസ് ജനാർദ്ദനൻ സംവിധാനം ചെയ്യുന്ന സീരിയൽ വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. മലയാളത്തിലെ ഇപ്പോൾ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള സീരിയലുകളിൽ ഇപ്പോൾ ചെമ്പരത്തിയും ഉണ്ട്. താര കല്യാൺ,സ്റ്റെബിൻ, അമല ഗിരീശൻ തുടങ്ങിയ വലിയൊരു താരനിര തന്നെ സീരിയലിനെ ഭാഗമായുണ്ട്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
തൃച്ചംബരം എന്ന വലിയ തറവാട്ടിലെ അഖിലാണ്ടേശ്വരിയുടെ രണ്ടു മക്കളാണ് ആനന്ദും, അരവിന്ദും. ആ വീട്ടിലെ വിശ്വസ്തനായ ഡ്രൈവറായ ദാസേട്ടന്റെ മകൾ കല്യാണി വീട്ടിലേക്ക് വേലക്കാരിയായി കടന്നുവരുന്നതോടെ കഥ മാറിമറിയുന്നു. കല്യാണിയും മൂത്ത മകനുമായ ആനന്തും തമ്മിൽ പ്രണയത്തിലാവുകയും പിന്നീട് അവർ കല്യാണം കഴിക്കുകയും ചെയ്യുകയാണ് എന്നാൽ. മൂത്തമകളെ കുറിച്ചുള്ള വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു അഖിലാണ്ടേശ്വരിക്ക്. അവർ തങ്ങൾ വിവാഹിതരായ വിവരം അഖിലാണ്ടേശ്വരിയെ അറിയിക്കുന്നില്ല. അമ്മയോടുള്ള ബഹുമാനം കാരണം ആനന്ദും, അരവിന്ദും അമ്മയോട് ഒരിക്കൽ പോലും കയർത്ത് സംസാരിച്ചിരുന്നില്ല. എന്നാൽ കല്യാണശേഷം അങ്ങനെ പലതും സംഭവിക്കുന്നത് ഭാഗത്താണ് ഇപ്പോൾ സീരിയൽ എത്തിയിരിക്കുന്നത്.
തൃച്ചംബരത്തെ മൂത്ത മരുമകളായ അഖിലാണ്ടേശ്വരിയുടെ അനിയന്റെ ഭാര്യയാണ് വിലാസിനി. അമ്മയുടെ മുന്നിൽ വച്ചു ആരുടെയും നേരെ ശബ്ദം ഉയർത്താത്ത ആനന്ദ് വിലാസിനിക്ക് നേരെ ശബ്ദമുയർത്തി കയർത്ത് സംസാരിക്കാൻ മുതിർന്നത് എന്തുകൊണ്ടാണെന്നു ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ എപ്പിസോഡ്. അമ്മയുടെ ശബ്ദം എടുക്കരുതെന്നും സംസാരിക്കതെന്നും പറയാൻ ആനന്ദ് ധൈര്യം കാണിച്ചത് എന്തിനെന്ന ചോദ്യമാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.