കഴിഞ്ഞ ദിവസമായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. നേരത്തെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് രണ്ടുപേരും എത്തിയിരുന്നു. ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ എന്ന് പറഞ്ഞായിരുന്നു ചന്ദ്ര വിവാഹ തീയ്യതി പുറത്തുവിട്ടത് . ഓണ്‍ സ്ക്രീനില്‍ ഒന്നിച്ചവര്‍ ഓഫ് സ്ക്രീനിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയത്.
സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് ഈ രണ്ടു താരങ്ങളും ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ മറ്റു പല സിനിമകളിലും ഇവര്‍ എത്തിയിരുന്നെങ്കിലും, അതെല്ലാം അത്ര ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ആയിരുന്നില്ല , ഇവയ്ക്ക് പിന്നാലെ ഒരു നീണ്ട കാലത്തിനു ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത് സ്വന്തം സുജാതയിലൂടെയാണ്. നല്ല പ്രതികരണമായിരുന്നു ഈ പരമ്പരയ്ക്ക് ലഭിച്ചത്.
പ്രിയ മേനോനും കിഷോര്‍ സത്യയും സ്വപ്ന ട്രീസയും രാജീവ് രംഗനും എല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച എത്തിയിരുന്നു. സുജാതയെ ആദം കെട്ടി. ഏറെ സന്തോഷമുള്ള ഒരു ദിനം. രണ്ട് പ്രിയപ്പവട്ടവര് ഇന്ന് ജീവിതത്തില്‍ ഒന്നിച്ചു. സ്വന്തം സുജാത അതിനൊരു നിമിത്തമായതില്‍ ഒരുപാട് സന്തോഷം. ചന്ദ്രക്കും ടോഷിനും ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍ എന്നായിരുന്നു കിഷോര്‍ സത്യ കുറിച്ചത്. ഇതിനുപിന്നാലെ ഇവര്‍ക്കൊപ്പം ഉള്ള ഫോട്ടോയും കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കിഷോര്‍ സത്യ നീണ്ട കാലത്തിനു ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത് , അത് സ്വന്തം സുജാതയിലൂടെ ആയിരുന്നു.
ചന്ദ്രയുടെ ടോഷിന്റെ വീട്ടുകാര്‍ തന്നെ പറഞ്ഞുറപ്പിച്ച വിവാഹം ആയിരുന്നു ഇത് . ഇവര്‍ പരസ്പരം അടുത്തറിയുന്നതും വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെല്ലാം സ്വന്തം സുജാതയില്‍ എത്തിയശേഷമാണ്. നേരത്തെ തന്നെ ഇവര്‍ക്ക് വിവാഹം കഴിച്ചു കൂടെ എന്ന കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ അന്നൊന്നും അത് മൈന്‍ഡ് ചെയ്തില്ല. പിന്നീട് പരസ്പരം മനസ്സിലാക്കിയ ശേഷം അങ്ങനെയൊരു തീരുമാനത്തിലേക്ക് പോവുകയായിരുന്നു. ഇതേക്കുറിച്ച് ചന്ദ്ര തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.