അണലിയെ വിഴുങ്ങി ആറടി മൂര്‍ഖന്‍; വൈറലായി വിഡിയോ

പാമ്പുകള്‍ ഇരപിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒഡിഷയില്‍ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആറടിയോളം നീളമുള്ള ഒരു മൂര്‍ഖന്‍ പാമ്പ് റസ്സല്‍ വൈപ്പര്‍ വിഭാഗത്തില്‍പ്പെട്ട അണലിയെ വിഴുങ്ങുന്നതാണ് വിഡിയോയില്‍.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അതീവ അപകടകാരികളാണ് റസ്സല്‍ വൈപ്പര്‍ വിഭാഗത്തില്‍പ്പെട്ട അണലി. ഇതിനെ വിഴുങ്ങാനാണ് മൂര്‍ഖന്റെ ശ്രമം. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടിക്കുന്ന വിദഗ്ധര്‍ സ്ഥലത്തെത്തി. ഈ സമയം അണലിയെ മൂര്‍ഖന്‍ പാതിയോളം വിഴുങ്ങിയിരുന്നു.

തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ട് അണലിയെ മൂര്‍ഖന്റെ വായില്‍ നിന്ന് പുറത്തെടുക്കു. ഈ സമയം അണലിക്ക് ജീവനുണ്ടായിരുന്നു. തുടര്‍ന്ന് രണ്ട് പാമ്പുകളേയും സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കൊണ്ടുപോയി തുറന്നുവിട്ടു.