വിശന്നാൽ പിന്നെ കണ്ണുകാണില്ല എന്ന് പറയുന്നത് എത്ര ശരിയാണ്, വിവാഹ വേഷത്തിൽ നിൽക്കുന്ന ഈ പെൺകുട്ടി ചോക്ലേറ്റ് കേക്ക് കണ്ടപ്പോൾ ചെയ്യുന്നത് കണ്ടോ?

വിശന്നാൽ പിന്നെ കണ്ണു കാണില്ല എന്നൊക്കെ നമ്മൾ പറയാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് തോന്നിപ്പോകും ചില ആളുകളുടെ പ്രവർത്തി കണ്ടാൽ. ലോകത്ത് എല്ലാവർക്കും മനസ്സിലാകുന്ന ഒരു വികാരമാണ് വിശപ്പ് എന്നത്. അതിന് മനുഷ്യൻ എന്ന മൃഗം എന്നോ വ്യത്യാസമില്ല. വിവാഹ വേഷത്തിൽ നൽകുന്ന ഒരു പെൺകുട്ടി ആണെങ്കിൽ പോലും വിശന്നു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കൂടി മുന്നിൽ കണ്ടാലോ? വാരിവലിച്ചു തിന്നുന്ന തന്നെ ചെയ്യും.

ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിവാഹ വേഷത്തിൽ നല്ല അടിപൊളി നൃത്തം ചെയ്യുകയായിരുന്നു പെൺകുട്ടി. അപ്പോഴാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റ് കേക്ക് അവളുടെ ശ്രദ്ധയിൽ പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല. നൃത്തം ചെയ്തു കൊണ്ട് തന്നെ കേക്ക് പ്ലേറ്റ് അടക്കം എടുത്തു ആസ്വദിച്ചു കഴിയുകയാണ് ഈ വധു. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. മുപ്പതിനായിരത്തിലധികം ലൈക്കുകളാണ് വീഡിയോ വാരിക്കൂട്ടിയത്. “ഈ വധു വേറെ വൈബ് ആണ്” എന്നാണ് വീഡിയോയുടെ താഴെ ഉള്ള ക്യാപ്ഷൻ. അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് പെൺകുട്ടിയുടെ പ്രവർത്തികൾ. വീഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

വീഡിയോയിൽ പെൺകുട്ടിയുടെ മുന്നിൽ ധാരാളം കേക്കുകൾ ഉള്ളത് കാണാം. എന്നാൽ പെൺകുട്ടി ഇതിൽ കൃത്യം ചോക്ലേറ്റ് കേക്ക് തന്നെ തിരഞ്ഞെടുത്തു. ചോക്ലേറ്റ് കേക്കിനോട് പെൺകുട്ടിക്ക് എത്രത്തോളം ആർത്തി ഉണ്ട് എന്നതിന് തെളിവാണ് ഈ പ്രവർത്തി എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. “ഇവൾ എന്നെ പോലെ തന്നെയാണ്. എന്തൊക്കെ സംഭവിച്ചാലും ചോക്ലേറ്റ് കേക്ക് കണ്ടാൽ ചാടിവീഴും” – ഒരു പെൺകുട്ടിയുടെ കമൻറ് ഇങ്ങനെ. “എനിക്കും ഇതുപോലെ ഒരു സ്വപ്നമുണ്ട്” എന്നായിരുന്നു മറ്റൊരു വ്യക്തിയുടെ കമൻറ്.