ഫിഫ റാങ്കിംഗില്‍ ബെല്‍ജിയത്തെ പിന്തള്ളി ബ്രസീല്‍ ഒന്നാമത്; അര്‍ജന്റീന നാലാം സ്ഥാനത്ത്

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തെ പിന്തള്ളി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. ലിയോണല്‍ മെസിയുടെ അര്‍ജന്റീന നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമെത്തിയത്. ബെല്‍ജിയം രണ്ടും ഫ്രാന്‍സ് മൂന്നും സ്ഥാനങ്ങളിലാണ്.

സ്പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്സികോ, നെതര്‍ലന്‍ഡ്സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയപ്പെട്ടതായി കണക്കാക്കുക. ഇറ്റലി ആദ്യ എട്ടിലുണ്ടെങ്കിലും അവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം ഒമ്പതാമതുള്ള പോര്‍ച്ചുഗലിനെ സീഡിംഗില്‍ ഉള്‍പ്പെടുത്തി.

നാളെ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തെരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകളായിരിക്കും ഉണ്ടായിരിക്കുക.