ക്യാൻസറിനെ തോൽപ്പിച്ച് ആറു വയസ്സുകാരൻ, തിരിച്ചു സ്കൂളിൽ എത്തിയപ്പോൾ സഹപാഠികൾ അവനോട് കാണിച്ചത് എന്തെന്ന് അറിയുമോ?

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഈ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജോൺ ഒലിവർ സിപ്പായി എന്നാണ് ഈ കുട്ടിയുടെ പേര്. ആറു വയസ്സ് മാത്രമാണ് ഈ കുട്ടിക്ക് പ്രായം. ക്യാൻസർ ബാധിതനായിരുന്നു ഈ കുട്ടി. അതുകൊണ്ട് തന്നെ ഒരുപാട് നാൾ സ്കൂളിൽ നിന്നും വിട്ടു നിൽക്കേണ്ട അവസ്ഥ വന്നിരുന്നു ഈ കുട്ടിക്ക്.

ഇപ്പോൾ ഒരുപാട് നാളുകൾക്കു ശേഷം തിരിച്ചു സ്കൂളിലേക്ക് വരികയാണ് ഈ വിദ്യാർത്ഥി. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ട്വിറ്റർ ഹാൻഡിൽ ആണ് ഈ വീഡിയോ ആദ്യമായി പുറത്തുവിട്ടത്. കുട്ടിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു സഹപാഠികൾ. സഹപാഠികൾ കുട്ടിയെ കെട്ടിപ്പിടിക്കുന്നതും തിരിച്ച് ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഹൃദയം തണുപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് എന്ന് നിസ്സംശയം പറയാം.

മേഘൻ സിപ്പായി എന്നാണ് ഈ കുട്ടിയുടെ അമ്മയുടെ പേര്. ഇവർ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 2016 വർഷത്തിലായിരുന്നു കുട്ടിക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. പിന്നീട് ഏകദേശം നാലു വർഷത്തോളം ട്രീറ്റ്മെൻ്റിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു. അത്രയും തന്നെ വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ കുട്ടി തിരിച്ച് സ്കൂളിലേക്ക് വരുന്നത്. ലുക്കിമിയ എന്ന ക്യാൻസറായിരുന്നു കുട്ടിക്ക്.

2019 വർഷത്തിലായിരുന്നു ജോൺ അവസാന കീമോതെറാപ്പി നടത്തിയത്. ഒരു ദിവസം കൊണ്ട് തന്നെ 27 ലക്ഷം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. രക്തത്തിനേയും ബോൺമാരോവിനയും ബാധിക്കുന്ന ക്യാൻസറിനെ ആണ് ലുക്കേമിയ എന്ന് പറയുന്നത്. ഇത് ആയിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ട്രീറ്റ്മെൻറ് ആയിരുന്നു നടത്തിയത്. അതിനുശേഷമായിരുന്നു അസുഖം പൂർണമായും മാറിയത്.