മലയാളം ബിഗ് ബോസിന്റെ അവസാന ദിനം ഇന്നാണ്. സീസണ് ഫോറിലെ വിജയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനോടകം ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികളും ഫൈനല്‍ റൗണ്ടില്‍ എത്തിയവര്‍ക്കൊപ്പം ഉണ്ടാവും. തങ്ങളുടെ മികച്ച മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സെലിബ്രിറ്റികളും പ്രേക്ഷകരും എല്ലാം എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ നേരത്തെ ബിഗ് ബോസില്‍ നടന്ന ചില സംഭവങ്ങള്‍ എടുത്തിട്ടും മത്സരാര്‍ത്ഥികളുടെ വോട്ട് കുറയ്ക്കാനും മറ്റു ചിലര്‍ ശ്രമിക്കുന്നുണ്ട്.
ഇത്തവണയും ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ബ്ലെസ്സിലേക്ക് ദില്‍ഷയോടുള്ള പ്രണയം. ഗെയിമിന്റെ ഭാഗമായിട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് പ്രണയാ അഭ്യര്‍ത്ഥന നടത്തിയത് എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല എന്നും പുറത്തുവന്ന ശേഷം താന്‍ വീട്ടില്‍ പോയി പെണ്ണ് ചോദിക്കും എന്നായിരുന്നു ബ്ലസി മറുപടി നല്‍കിയത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ല എന്നും തന്നെ ഒരു സഹോദരന് ആയിട്ട് മാത്രമാണ് കണ്ടിരുന്നത് എന്നും ദില്‍ഷ പറഞ്ഞിരുന്നു.
ഇതേക്കുറിച്ച് അപര്‍ണയും ദില്‍ഷയും കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു. പലരും പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായത് എന്ന് ദില്‍ഷ പറഞ്ഞു. ഞാന്‍ അവനോട് സ്ട്രോങ്ങ് ആയി പറയണമായിരുന്നു. ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഞാന്‍ അവന്റെ അടുത്ത് സ്ട്രോങ്ങ് ആയി പറയാമായിരുന്നു. ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്റെ ഭാഗത്ത് കൂടിയേ നോക്കിയുള്ളൂ. ഞാന്‍ അവനെ ഒരു കുട്ടി അനിയന് ആയിട്ടാണ് കാണുന്നത് ദില്‍ഷ പറഞ്ഞു.
ചിലപ്പോള്‍ അതുകൊണ്ടൊക്കെ ആയിരിക്കാം അവനെ എനിക്ക് ഒറ്റയ്ക്ക് ആക്കിയിട്ട് പോകാനും തോന്നിയില്ല. ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്റെ അടുത്ത് വന്നിരിക്കണമെന്ന് അവന് പറഞ്ഞിരുന്നു. അവന്റെ വായില്‍ നിന്ന് അറിയാതെ വീണതാണ് അത് ദില്‍ഷ പറഞ്ഞു.