വളരെ പെട്ടെന്ന് തന്നെ ലോകത്തെ കൈക്കുമ്പിളിൽ ആക്കി കൊടുത്തു തുടരുന്ന കൊറിയൻ സംഗീത ബാൻഡ് ആണ് ബ്ലാക്ക് പിങ്ക്. ബ്ലാക്ക് പിങ്ക് എന്നാൽ കെ പോപ്പിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വാക്കുകളിൽ ഒന്നാണ്. നാല് പെൺകുട്ടികൾ മാത്രം അടങ്ങിയതാണ് ഈ ബാൻഡ്. യൂട്യൂബിൽ 70 മില്യൺ സബ്സ്ക്രൈബേസിനെ വാരിക്കൂട്ടി ഈ പെൺപട ചരിത്രം കുറിച്ചു. റോസ്, ജീസു, ജെനി, ലിസ എന്ന നാല് പെൺകുട്ടികൾ മാത്രം അടങ്ങിയ ബാൻഡ് ആണിത്. ഇന്ന് യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തിരിയുന്നത് ഈ പെൺപടയുടെ പാട്ടുകളാണ്.
2016ൽ സ്ക്വയർ വൺ ആൽബത്തിലെ ബൂമ്പയ്യ ഗാനത്തിലൂടെ ആണ് ലോകത്തിലെ സംഗീത പ്രേമികളുടെ മനസ്സിലേക്ക് ഇവർ ഇടിച്ചിറങ്ങിയത്. അഞ്ചുവർഷം കൊണ്ടാണ് ബ്ലാക്ക് പിങ്ക് ലോകത്ത് വേരുപിടിച്ചത്. നാലു വർഷങ്ങൾ കൊണ്ട് 16 ആൽബങ്ങൾ പുറത്തിറക്കി ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണും കാതും ഒന്നാകെ ഇ കൊറിയൻ സുന്ദരി കളിലേക്ക് തിരിക്കാൻ ഇവർക്കായി. തുടരെ തുടരെയുള്ള ഹിറ്റ് പാട്ടുകളിലൂടെ ആയിരുന്നു ലോകത്തെ സംഗീതപ്രേമികളുടെ മനസ് കീഴടക്കിയത്. ക്വിസ് ദിസ് ലവ്, ഹൗ യൂ ലൈക് ദാറ്റ്, എന്നിവയാണ് സംഘത്തിൻറെ പ്രധാന ആൽബങ്ങൾ 2019 പുറത്തിറങ്ങിയ ഇവ ബ്ലാക്ക് പിങ്ക് കൗമാരക്കാരുടെ പ്രിയ ബാൻഡ് ആയി മാറുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ആരാധകരെ നേടുന്നതിന് ഇടയിലും ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കാനും ബാൻഡ് മറന്നിട്ടില്ല.
ഹൗ യൂ ലൈക് ദാറ്റ്, എന്ന ആൽബം റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽനിന്നും വൻ പ്രതിഷേധവും വിമർശനവും ഇവർക്കെതിരെ ഉയർന്നിരുന്നു. ഗാനരംഗത്തിൽ ഗണപതിയെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചായിരുന്നു ആളുകൾ പ്രതിഷേധിച്ചത്. ഗണപതിയുടെ രൂപം നിലച്ച് അലക്ഷ്യമായി വെച്ചിരിക്കുന്ന ദൃശ്യമാണ് ആരാധകരെ ചൊടിപ്പിച്ചത്.
തുടർന്ന് ഇതിനെ പറ്റിയുള്ള ചർച്ചകൾ സാമൂഹിക മാധ്യമ ലോകത്ത് സജീവമാവുകയും. ഗാനത്തിലെ ആ രംഗം പൂർണത നഷ്ടപ്പെടാത വിധം വിവാദ ദൃശ്യം ഒഴിവാക്കി എൻർട്ടെയ്മെൻറ് കമ്പനി പ്രശ്നം പരിഹരിച്ചു. ഈ വിവാദങ്ങളിലൂടെ ബ്ലാക്ക് പിങ്ക് ഇല്ലാതാക്കുമെന്ന് പലരും പ്രവചിച്ചു . ഈ പ്രവചനങ്ങൾക്ക് എല്ലാം ഏറ്റവുമധികം ആളുകൾ കുറഞ്ഞ സമയംകൊണ്ട് കാണുന്ന സംഗീത ആൽബങ്ങൾക്കുള്ള ഗിന്നസ് റെക്കോർഡ് രണ്ടുതവണ നേടി കൊണ്ടായിരുന്നു ഈ പെൺപട മറുപടി കൊടുത്തത്. ലോകം മുഴുവൻ ഇ പെൺ സംഗീതത്തിൻറെ ശക്തമായ സ്വാധീനത്തിൽ വീഴ്ത്തി ആരാധകരെ ദിനംപ്രതി വാരിക്കൂട്ടി ബ്ലാക്ക് പിങ്ക് ഇപ്പോഴും പാടുകയാണ്.