പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങളുടെ മുന്നിലിരുന്ന് വീഡിയോ കോളിൽ സ്ത്രീയെ നോക്കി കുൽസിത പ്രവർത്തി ചെയ്ത് തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി, വീഡിയോ വൈറൽ ആയ ഉടനെ രാജി

തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവും ജനറൽ സെക്രട്ടറിയുമായ കെ ടി രാഘവൻ രാജിവെച്ചു. ഇയാളുടെ എന്നപേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ വൈറൽ ആയതിനെ തുടർന്നാണ് രാജി. ഇയാൾ ഒരു സ്ത്രീയുമായി വീഡിയോകോൾ ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഇയാൾ സ്ത്രീയെ നോക്കി സ്വയംഭോഗം ചെയ്തുകൊണ്ടിരിക്കുന്നത് ക്യാമറയിൽ പതിഞ്ഞത്. ഒരു യൂട്യൂബ് ചാനൽ ആയിരുന്നു ഈ വീഡിയോ പുറത്ത് വിട്ടത്. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

ഈ സംഭവത്തെക്കുറിച്ച് രാഘവൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ് – “ഇത് വ്യാജ വീഡിയോ ആണ്. എന്നെ മനപ്പൂർവ്വം കരിവാരിത്തേക്കാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണ്. ഈ വീഡിയോയിൽ ഉള്ളത് ഞാനല്ല. തമിഴ്നാട്ടിലെ ആളുകൾക്ക് എന്നെ അറിയാം”. എങ്കിലും ഈ പ്രസ്താവന നടത്തിയ ഉടനെ തന്നെ അയാൾ രാജിവെക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ വീഡിയോയിലുള്ളത് ഇയാൾ തന്നെയാണ് എന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

ബിജെപി അനുഭാവം പുലർത്തുന്ന ഒരു യൂട്യൂബ് ചാനൽ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത് എന്നതാണ് ഏറ്റവും കൗതുകകരം. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയുടെ അറിവോടു കൂടിയാണ് ഈ വീഡിയോ പങ്കു വച്ചത് എന്ന പ്രത്യേകതയുമുണ്ട്. വീഡിയോ കൈവശമുള്ള യൂട്യൂബർ ഈ വീഡിയോ തമിഴ്നാട് ബിജെപി അധ്യക്ഷനെ കാണിക്കുകയും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അണ്ണാമലൈ തന്നെയായിരുന്നു ഈ വീഡിയോ പുറത്തുവിടാൻ നിർദ്ദേശിച്ചത്. തുടർന്നായിരുന്നു യൂട്യൂബർ വീഡിയോ പുറത്തു വിടുന്നതും വീഡിയോ പിന്നീട് വൈറലായി മാറുന്നതും. ഇപ്പോൾ അന്വേഷണം വിധേയമായിട്ടാണ് രാഘവൻ പാർട്ടിയിൽ നിന്നും സ്വയം രാജി വെച്ചിരിക്കുന്നത്.

പൂജാമുറിയിൽ ഇരുന്നാണ് ഇയാൾ വീഡിയോ കോൾ ചെയ്യുന്നത്. ദേഹത്ത് പൂണൂൽ ധരിച്ച വ്യക്തികൂടിയാണ് ഇയാൾ. ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുന്നിൽ ഇരുന്നാണ് ഇയാൾ ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ കടുത്ത വിമർശനമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. ബിജെപി സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന പാർട്ടിയാണ് എന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തികളും പാർട്ടിയിൽ അനുവദിക്കില്ല എന്നും അങ്ങനെയുള്ളവർക്ക് എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല കൂട്ടിച്ചേർത്തു.