ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധി ധരിച്ചിരിക്കുന്നത് നാൽപതിനായിരത്തിലധികം രൂപ വിലവരുന്ന ടീഷർട്ട് എന്ന് ആരോപണം. സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ഭാരത് ജോടോ യാത്രയുമായി രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിൻറെ പല ഭാഗങ്ങളിൽ നിന്നും യാത്രയ്ക്ക് ലഭിക്കുന്നത്. രാഷ്ട്രീയപരമായി കോൺഗ്രസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യവും ഈ യാത്രയ്ക്ക് പിന്നിലുണ്ട്. സംഘടനാതലത്തിൽ യാത്ര പാർട്ടിക്ക് ഉണർവേകിയാൽ വരും തിരഞ്ഞെടുപ്പുകളിൽ വലിയ ഗുണം അതുണ്ടാക്കും.

എന്നാൽ യാത്രയെ പരിഹസിച്ചുകൊണ്ട് ബിജെപി അടക്കമുള്ള ചില പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ട്. യാത്രയെ സംബന്ധിച്ചുള്ള പല ട്രോളുകളും ബിജെപി പുറത്ത് വിടുകയും ചെയ്തു. ഇതിനിടയിൽ ഇതാ ഇപ്പോൾ മറ്റൊരു ആരോപണമാണ് രാഹുൽ ഗാന്ധിക്ക് നേരെ ഉയർന്നുവരുന്നത്. യാത്രയിൽ ഇദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൂണ്ടിക്കാട്ടിയുള്ള ആരോപണമാണ് ഇത്.

യാത്രയിൽ താരം ധരിച്ചിരിക്കുന്നത് ഏകദേശം 40,000 ത്തിലധികം രൂപ വില വരുന്ന ടീഷർട്ട് ആണ് എന്നതാണ് പുതിയ ആരോപണം. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്. ബർബറി എന്ന ബ്രാൻഡ് ടീഷർട്ട് ആണ് രാഹുൽ ഭരിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ഈ ടീഷർട്ടിന് ഏതാണ്ട് 41257 രൂപയാണ് എന്നും ബിജെപിയുടെ പേജിൽ കൊടുത്തിരിക്കുന്നു.

 

ആരോപണത്തിനു പിന്നാലെ നിരവധി ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിരവധി പേരാണ് സംഗതി ശരിയാണോ തെറ്റാണോ എന്നറിയാതെ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് എത്തുന്നത്. എന്തായാലും സംഭവത്തിൽ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്നത് വ്യക്തമല്ല.