റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12-ന് മുംബൈയില്‍ നടക്കും.
ലോകത്തിലെ പ്രശസ്തരായ പല പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി നിരവധി പ്രശസ്തരായ വ്യക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കും.
അതേസമയം വലിയ വിവാഹ ആഘോഷങ്ങളാണ് നടക്കാനിരിക്കുന്നത്. ജൂലൈ നടക്കുന്ന വിവാഹത്തിന്റെ ആഘോഷം മാര്‍ച്ച് മുതല്‍ തുടങ്ങും.
ജാംനഗറിലെ അംബാനി കുടുംബത്തിന്റെ ഫാം ഹൗസിലാകും ആഘോഷങ്ങള്‍. കൂടാതെ റിലയന്‍സ് ടൗണ്‍ഷിപ്പിലും വിവിധ വിഐപി ഗസ്റ്റ് ഹൗസുകളിലും നടക്കുന്ന ആഘോഷങ്ങളില്‍ 1200-ല്‍ കൂടുതല്‍ അതിഥികള്‍ പങ്കെടുക്കും.
നിരവധി കലാകാരന്മാര് അണിനിരക്കുന്ന വലിയ പരിപാടിയാണ് ഒരുക്കുന്നത്.അതേസമയം 2022 ഡിസംബറില്‍ രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രാനാഥ്ജി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മെര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്.