ബീഹാർ സ്വദേശിക്ക് 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു, പേടിച്ച് ഓടി കയറിയത് പോലീസ് സ്റ്റേഷനിലേക്ക്, സംഭവം കോഴിക്കോട്

ലോട്ടറി അടിക്കാൻ ചില്ലറ ഭാഗ്യം ഒന്നും പോരാ. എന്നാൽ അത് അടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ഭൂമിയിൽ ഒന്നും ആയിരിക്കില്ല നിൽക്കുന്നത്. എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കണം, പണം ഇവിടെയൊക്കെ നിക്ഷേപിക്കണം, ആർക്കൊക്കെ വീതിച്ചു നൽകണം അങ്ങനെ പലവിധം ചിന്തകൾ ആയിരിക്കും നമ്മളെ അലട്ടുന്നത്. എന്നാൽ വളരെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്തുവരുന്നത്. ലോട്ടറി അടിച്ച ഉടനെ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയിരിക്കുകയാണ് ഒരു ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളി.

കോഴിക്കോട് കൊയിലാണ്ടിയിൽ ആണ് ഈ വ്യക്തി താമസിക്കുന്നത്. കുറച്ചു കാലമായി ഇവിടെ കൂലിപ്പണി ചെയ്യുകയാണ് ഇദ്ദേഹം. മുഹമ്മദ് സായിദ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ബിഹാർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറെ മാസങ്ങളായി കോഴിക്കോട് അതി തൊഴിലാളിയായി കഴിയുകയാണ്. ഇതിനിടയിലാണ് ലോട്ടറി എടുത്തത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് അടിച്ചത്. എന്നാൽ ലോട്ടറി അടിച്ചു എന്ന വാർത്ത അറിഞ്ഞതോടെ പരിഭ്രാന്തിയിലായി ഈ യുവാവ്.

ലോട്ടറി അടിച്ചു എന്ന വാർത്ത ആരോടും പുറത്തു പറഞ്ഞില്ല സായിദ്. കാരണം കൂടെ ഉള്ള ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന ചിന്ത ആയിരുന്നു ഈ വ്യക്തിക്ക്. അതുകൊണ്ടുതന്നെ ലോട്ടറി അടിച്ച വിവരം ആരോടും പറയാതെ കൂട്ടുകാരെയെല്ലാം വിളിച്ചുകൊണ്ട് ഇദ്ദേഹം കോഴിക്കോട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു കയറി. എന്നിട്ട് പോലീസുകാരോട് തനിക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

ഇതുകേട്ട് പോലീസ് ടിക്കറ്റ് മാറ്റി പണം കയ്യിൽ എത്തുന്നതുവരെ സുരക്ഷ നൽകുമെന്നും ഉറപ്പുനൽകി. എന്തായാലും രസകരമായ ഒരു വാർത്തയാണ് ഇതെങ്കിലും ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ കൂടിയാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാകുന്നത്. പണത്തിനുവേണ്ടി സൗഹൃദം പോലും മറക്കുവാൻ സാധിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ രാജ്യത്തുണ്ട് എന്നതിൻറെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമാണ് ഇത്. കോഴിക്കോട് കൊയിലാണ്ടി നന്ദി ലൈറ്റ് ഹൗസിനു അടുത്തുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു മുഹമ്മദ് സായിദ് താമസിക്കുന്നത്.