സമൂഹ മാധ്യമങ്ങൾ ഇപ്പോഴും ബിഗ്ഗ് ബോസ്സ് മത്സാർത്ഥികളുടെ കൂടെയാണ് അവസാനിച്ചെങ്കിലും അതിലെ മത്സാർത്ഥികളുടെ കൂടെയാണ് . ബിഗ് ബോസ് താരം സുജോ മാത്യുവും അതുപോലെ അദ്ദേഹത്തിന്റെ പ്രെണയവുമെല്ലാം ആരാധകർക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. സുജോയെ പോലെതന്നെ അദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് സഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സമൂഹ മാധ്യങ്ങളിലൂടെ സുജോയെ കുറിച്ച് സഞ്ജന പറഞ്ഞതൊക്കെ തരംഗമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചിരിക്കുന്നൊരു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സുജോയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രമായിരുന്നിത്. സുജോയുടെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇത് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇരുവരും കണ്ടുമുട്ടിയതാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പാതിവഴിയില്‍ ബിഗ് ബോസ് അവസാനിച്ചതിനാല്‍ ഇനിയെന്നും രണ്ട് പേരും ഒപ്പമുള്ള ഫോട്ടോസ് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
https://www.instagram.com/p/B96HbUlA8jd/
വലിയ എന്ട്രിയൊന്നുമില്ലാതെ ബിഗ് ബോസിലേക്ക് എത്തിയ മത്സരാര്‍ഥിയായിരുന്നു സുജോ മാത്യു. മോഡല്‍ രംഗത്ത് ജോലി ചെയ്തിരുന്ന സുജോ ആദ്യ ദിവസങ്ങളില്‍ സൈലന്റ് ആയിരുന്നു. മത്സരാര്ഥികളും പ്രേക്ഷകരും കാത്തിരുന്നത് പോലെ ബിഗ് ബോസിനുള്ളില്‍ നിന്നൊരു പ്രണയത്തിന് സാധ്യത കണ്ടത് സുജോയിലായിരന്നു. അലക്സാന്‍ഡ്രയും സുജോയും തമ്മില്‍ ചേരുമെന്നും പ്രണയിച്ചോളാനും രജിത് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും സൗഹൃദത്തിലായി. പിന്നെ ഒരുമിച്ചിരുന്നുള്ള സംസാരം കൂടി കണ്ടതോടെ പ്രണയമാണെന്ന് എല്ലാവരും കരുതി. ഇതിനിടെ സുജോയുടെ ബന്ധുവും സുഹൃത്തുമായ പവന് ജിനോ തോമസ് വന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പുറത്ത് സുജോയ്ക്ക് വേറെ പ്രണയമുണ്ടെന്നും സഞ്ജന എന്ന പെണ്‍കുട്ടിയാണെന്നുമൊക്കെ പവന് എല്ലാവരുടെയും മുന്നില്‍ വിളിച്ച് പറഞ്ഞു.
ഇതോടെ സുജോയുടെ പെണ്‍സുഹൃത്തിനെ തേടി ആരാധകരും പോയി. മുംബൈയില്‍ താമസിക്കുന്ന സഞ്ജനയുമായി സുജോ ഇഷ്ടത്തിലായിരുന്നു. മലയാളം അറിയില്ലെങ്കിലും പ്രണയത്തെ കുറിച്ച് സഞ്ജന തന്നെ വെളിപ്പെടുത്തിയിരുന്നു. കണ്ണിന് ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷം സാന്ഡ്രയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ച് മാറി നടക്കുന്ന സുജോയെ ആയിരുന്നു കാണാന്‍ കഴിഞ്ഞത്.
ഇതില്‍ അലക്സാന്‍ഡ്ര ദുഃഖിതയുമായിരുന്നു. ഗെയിമിന് വേണ്ടി ഇരുവരും നടത്തിയ രീതിയായിരുന്നു ഈ പ്രണയമെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിരുന്നു. എന്നാലും അവസാന ദിവസങ്ങളില്‍ ശത്രുക്കളെ പോലെ കടിച്ച് കീറി കുടയുന്നതായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്. സുജോയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും അവന് തന്നെ ഗൗനിക്കാത്തതിനെ കുറിച്ചും പലപ്പോഴും സാന്‍ഡ്ര എല്ലാവരോടും പറഞ്ഞ് നടന്നിരുന്നു. എന്നാലും വീട്ടില്‍ നിലനിന്ന് പോവുന്നതിന് രണ്ട് പേരും ഒന്നിച്ചായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വരുമെന്ന് കരുതാം.