എന്റെ നമ്പര്‍ വണ്‍ ഫാന്‍; അമ്മമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിമിഷ

ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് നിമിഷ എന്ന വ്യക്തിയെ കുറിച് മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. ശക്തമായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു നിമിഷ. ഇത് പലപ്പോഴും സഹ മത്സരാര്‍ത്ഥികളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ ആണ് നിമിഷ ഷോയില്‍ നിന്ന് പുറത്തായത്. നേരത്തെ ഒരു തവണ ബിഗ് ബോസ് വീട്ടില്‍ നിന്ന് നിമിഷ പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവിന് പിന്നാലെയാണ് ശക്തമായ മത്സരാര്‍ത്ഥിയായി നിമിഷ മാറിയത്.

നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദം എല്ലാം പ്രേക്ഷകര്‍ക്ക് നന്നായി തന്നെ അറിയാം. നിമിഷ ഔട്ട് ആയപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ കരഞ്ഞത് ജാസ്മിന്‍ ആയിരുന്നു .

ബിഗ് ബോസില്‍ വെച്ച് തന്നെ കുറിച്ച് കൂടുതല്‍ പറയുന്നതിനിടെ അമ്മയും അച്ഛനും തന്നെ ഉപേക്ഷിച്ചു പോയതാണെന്ന് നിമിഷ പറഞ്ഞിരുന്നു . തന്റെ പ്രിയപ്പെട്ട ആള്‍ അമ്മമ്മയാണെന്നും നിമിഷ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്ന് വിഷു ആഘോഷിക്കുന്ന സമയത്ത് വീട്ടുകാര്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസ അറിയിച്ചു കൊണ്ട് വന്നപ്പോള്‍ നിമിഷയുടെ അമ്മമ്മയും അച്ഛച്ഛനുമാണ് ആശംസ അറിയിച്ച് വന്നത്. തന്റെ അമ്മമ്മയുടെ ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് നിമിഷ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ അമ്മമ്മയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. എന്റെ നമ്പര്‍ വണ്‍ ഫാന്‍ എന്ന് പറഞ്ഞാണ് അമ്മമ്മയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ നിമിഷ പങ്കുവച്ചത്.