ബിഗ് ബോസ് മലയാളം സീസണ് 3യില്‍ ആദ്യ എലിമിനേഷന് റൗണ്ട് കഴിഞ്ഞെങ്കിലും പൊട്ടിത്തെറിയും ഗ്രൂപ്പിസവും ഇപ്പോഴും തുടരുകയാണ്. ആദ്യ റൗണ്ടില്‍ ലക്ഷ്മി ആയിരുന്നു പുറത്തുപോയത്. എന്നാല്‍ ലക്ഷ്മി അല്ല പുറത്ത് പോവേണ്ടിയിരുന്നത് എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തില്‍ പ്രവേശിച്ചവരാണ് രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ്. രണ്ട് പേരും ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ എയ്ഞ്ചല്‍ എക്സ്ട്രാ ദോശ കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം വലിയ അടികളിലേക്കും വഴിയൊരുക്കിയിരുന്നു.
ഡിംപലും ഫിറോസ് ഖാനും തമ്മില്‍ തുടങ്ങിവെച്ച വാക് പോര്. പിന്നീട് സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള അടിയായി മാറുകയായിരുന്നു. സായ് വിഷ്ണുവും മണിക്കുട്ടനും തമ്മിലുള്ള പ്രശ്നം പ്രേക്ഷകര്‍ കണ്ടതാണ്. രണ്ട് പേരും സംസാരിച്ച് അവസാനം കയ്യാങ്കളി വരെ എത്തിയരുന്നു. പിന്നീട് മറ്റു മത്സരാര്‍ത്ഥികള്‍ പിടിച്ച് മാറ്റുകയായിരുന്നു. ഈ പ്രശ്നം അവസാനിച്ച പാടെ ഡിംപലും മണിക്കുട്ടനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇവന്റെ ഈ കഥ കേട്ട് കേട്ട് ഞാന്‍ മടുത്തു. വിക്ടിമൈസേഷന്. അയ്യോ ഞാന്‍ പാവം അയ്യോ ഞാന്‍ പാവം. എനിക്ക് വേണമെങ്കില്‍ തിരിച്ച് ചോദിക്കാലോ 29 വയസായിട്ടും നിനക്കൊരു വാതില്‍ വച്ച് കൊടുക്കാന്‍ പറ്റിയില്ലേ എന്ന്. ഞങ്ങള്‍ മൂന്ന് പെണ്പിള്ളേര് ഇറങ്ങി ഒരു വീട് വച്ചല്ലോ. കഷ്ടപ്പെട്ടിട്ട് ഡിംപല്‍ പറഞ്ഞു. ഡിംപലിന്റെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് അതെ അതെ എന്ന് മണിക്കുട്ടനും മറുപടി പറഞ്ഞു. തുടര്‍ന്ന് തന്റെ ജീവതത്തിലെ ചില കഥയും പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ഡിംപല്‍.