കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസില്‍ ഫസ്റ്റ് എലിമിനേഷന് റൗണ്ട് നടന്നത്.
ഇതില്‍ ലക്ഷ്മി ജയന് ആണ് കഴിഞ്ഞ ദിവസം പുറത്തായത്. അല്‍പ്പം സംങ്കടത്തോടെയാണ് ലക്ഷ്മിയെ മറ്റു മത്സരാര്‍ത്ഥികള്‍ യാത്ര അയച്ചത്. അവതാരകന് മോഹന്‍ലാലും വളരെ സംങ്കത്തോടെയാണ് ഈ കാര്യം വേദിയില്‍ വെച്ച് വെളിപ്പെടുത്തിയത്.
ലക്ഷ്മി ജയന് ഗെയിമില്‍ നിന്നും പോയത് പലരെയും സംങ്കടത്തിലാക്കി. ഇതില്‍ പ്രത്യേകിച്ച് നോബിയ്ക്കാണ് ലക്ഷ്മി പുറത്തായതില്‍ അതിയായ വിഷമം ഉള്ളത്. ഇരുവരും ഒരുമിച്ച് സ്റ്റേജ് പരിപാടികള്‍ ചെയ്തിരുന്നു. അതിനാല്‍ തന്നെ നേരത്തെ പരിചയം ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ലക്ഷ്മിയുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നോബിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ വന്നതിന് പിന്നാലെയാണ്
ലക്ഷ്മിയെയും പ്രശ്നങ്ങളെയും നോബി അടുത്തറിയുന്നത്. അതുകൊണ്ട് തന്നെ നോബിയ്ക്ക് ലക്ഷ്മിയോട് കുറച്ചുകൂടി ഇഷ്ടം കൂടിയിരുന്നു.
അതേസമയം ലക്ഷ്മി ജയന് ആയിരുന്നില്ല ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകണ്ടതെന്നും മറ്റു പലരുമാണെന്ന പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നത്. ലക്ഷ്മി നല്ലൊരു മത്സരാര്‍ത്ഥി ആണെന്നും, ഒരുപാട് വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കിയാണ് മത്സരത്തിനായി എത്തിയത് എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.
അതുകൊണ്ട് തന്നെ ലക്ഷ്മിയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും തിരികെ കൊണ്ടുവരണം എന്ന അഭിപ്രായവും പ്രേക്ഷകരില്‍ നിന്നും ഉയരുന്നുണ്ട്. ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ തന്റെ പ്രശ്നങ്ങളെ വെച്ച് മുതലെടുത്തില്ല എന്നും മറ്റ് ചിലരെ പോലെ സെന്റിമെന്റല്‍ അപ്രോച്ച് അല്ല സ്വീകരിച്ചത് എന്നുമായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ലക്ഷ്മിയ്ക്ക് പകരം സായിയോ, സന്ധ്യയോ ഔട്ട് ആയാല്‍ മതിയായിരുന്നു എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, എന്നിങ്ങനെ എട്ട് പേരാണ് ആദ്യഘട്ട എലിമിനേഷനില്‍ എത്തിയത്. ഇതില്‍ ആറ് പേരെ ഇരുത്തുകയും പിന്നീട് രണ്ട് പേരെ നിര്‍ത്തിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അവശേഷിച്ചത് ഭാഗ്യലക്ഷ്മിയു, ലക്ഷ്മിയും ആയിരുന്നു. ഇതില്‍ ഒരു ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ മതിയെന്നായിരുന്നു പ്രേക്ഷകരുടെ തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുകയുണ്ടായി.