ബിഗ് ബോസ് സീസണ് ത്രീ ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് ഡിംപല്‍ ഭാല്‍. ഒറ്റ നോട്ടത്തില്‍ തലതെറിച്ചവള് എന്ന് വിശേഷിപ്പിച്ചിരുന്ന പലരും ഡിംപല്ലെ അടുത്തറിഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. താരത്തിന്റെ ആറ്റിറ്റിയൂഡും ജീവിതത്തോടുള്ള സമീപനവുമെല്ലാം വീട്ടിലെ മറ്റ് അംഗങ്ങളുടേയും പ്രേക്ഷകരുടേയും കൈയ്യടി നേടിയിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ടാസ്കിന്റെ ഭാഗമായി ഡിംപല്‍ തന്റെ ജീവതത്തിലെ ചില അനുഭവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ രണ്ടു സുഹൃത്തുക്കളെക്കുറിച്ചാണ് ഡിംപല്‍ പറഞ്ഞത്. ഇതില്‍ ജൂലിയറ്റ എന്ന ആത്മസുഹൃത്തിന്റെ കഥയാണ് മത്സരാര്‍ത്ഥികളെ കരയിപ്പിച്ചത്. ചെറുപ്രായത്തില്‍ തന്നെ ജൂലിയറ്റിനെ ഡിംപലിന് നഷ്ടമായിരുന്നു.
പഠിക്കുന്ന സമയത്താണ് ഡിംപലും ജൂലിയറ്റും സൗഹൃദത്തില്‍ ആവുന്നത്. ഡല്‍ഹിയില്‍ നിന്നും കട്ടപ്പനയില്‍ പഠിക്കാനായി എരിയാട് സ്കൂളില്‍ എത്തി യതായിരുന്നു ഡിംപല്‍. ഇവിടെ മലയാളം മീഡിയത്തില്‍ ആയിരുന്നു ജൂലിയറ്റ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് വരുകയായിരുന്നു. ആദ്യമൊന്നും ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നില്ല.
ഏരിയാടില് നിന്നും ശാന്തിഗ്രാം സ്റ്റോപ്പില്‍ ആണ് അവള് ഇറങ്ങുന്നതെന്നും, അച്ഛനും അമ്മയും അനിയനും അടങ്ങുന്നതായിരുന്നു അവളുടെ കുടുംബമെന്നുള്ള വിവരം മാത്രമേ ഡിംപല്ന് അറിയാമായിരുന്നുള്ളു. പിന്നീട് ഇവരുടെ സൗഹൃദം അവര്‍ പോലും അറിയാതെ പടര്‍ന്ന് പന്തലിക്കുകയായിരുന്നു. പിന്നെ ദിവസവും സ്കൂള്‍ വിട്ട് പോവുന്നതും ഒരുമിച്ചായി. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പോവുമ്പോള്‍
ശവപ്പെട്ടിക്കടയുടെ അടുത്തെത്തിയപ്പോള്‍ പരസ്പരം പറഞ്ഞ് കളിയാക്കാന്‍ തുടങ്ങി. ഓരോ ശവപ്പെട്ടികള്‍ ചൂണ്ടികാണിച്ച് ഇത് നിനക്കാണെന്നും എനിക്കാണെന്നും തമാശ
രൂപത്തില്‍ പറഞ്ഞ് ചിരി തുടങ്ങി ഇവര്‍.
പിന്നീട് ജീപ്പില്‍ എത്തിയപ്പോഴും അതേ കാര്യം ഓര്‍ത്ത് ഇവര്‍ ചിരിച്ചു, ഇതിനിടെയായിരുന്നു ജൂലിയറ്റിന് പെട്ടന്ന് വയ്യാതെ ആവുന്നത്. തലവേദനയും പിന്നാലെ ഛര്‍ദ്ദിയും വന്നുതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിയില്‍ വെച്ച് തന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അവള് ചോദിച്ചു. പിന്നാലെ അവള് തന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അപ്പോള്‍ മനസിലായിരുന്നില്ലെന്നും അവള് പോയെന്നും ഡിംപല്‍ പറഞ്ഞു.
ഡിംപല്‍ ജൂലിയറ്റിനെ കുറിച്ചുള്ള നല്ല നല്ല ഓര്‍മ്മകള്‍ ഇന്നും മനസില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അവളുടെ ഓര്‍മ്മയ്ക്കായി തന്റെ കൈയ്യില്‍ പച്ചകുത്തുകയും ചെയ്തിട്ടുണ്ട് ഡിംപല്‍. ഇരുപത് വര്‍ഷം കഴിഞ്ഞ്
ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടില്‍ പോവുകയും ചെയ്തു. തന്റെ ആത്മസുഹൃത്തിന്റെ സ്കൂള്‍ യൂണിഫോം ധരിക്കുകയും ചെയ്തു. ഒരു ദിവസം ജൂലിയറ്റിന്റെ വീട്ടുക്കാര്‍ക്കൊപ്പം നിന്നാണ് ഡിംപല്‍ തിരിച്ച് വന്നത്. ഇതിന്റെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘നീയൊരിക്കലും ഞങ്ങളെ വിട്ടുപോയിട്ടില്ല. ഇന്നും എന്റെ ഹൃദയത്തിലുണ്ട്. 20 വര്‍ഷങ്ങളായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. നമ്മുടെ അവസാന ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നിന്റെ ചിരിയും നിന്നേയും ഞാന്‍ മറന്നിട്ടില്ല എന്നാണ് അന്ന് ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.”