
ബിഗ് ബോസ് സീസണ്3 ഒരു മാസം പിന്നിടുമ്പോഴും ശക്തമായ മാത്സരം തന്നെയാണ് ഷോയില്‍ നടക്കുന്നത്. ഇതിനകം തന്നെ മൂന്ന് പേര് ഷോയില്‍ നിന്നും പുറത്തായി. മറ്റു സീസണിനെ അപേക്ഷിച്ച് ഇത്തവണ ആദ്യം തൊട്ടെ ഷോയില്‍ വഴക്കും ബഹളവും നടക്കുന്നുണ്ട്. ഇതിനിടെ ചില രസകരമായ സംഭവങ്ങളും
ബിഗ് ബോസില്‍ അരങ്ങേറുന്നുണ്ട്.
ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ഈ ടാസ്ക്കിന്റെ പേര്. ടാസ്ക്കില് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്ക്ക്. അന്നത്തെ ദിവസത്തെ ടാസ്ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം.
ഇതില്‍ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് മണിക്കുട്ടനും ഋതു മന്ത്രയുമാണ്. മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് ആണ് മണിക്കുട്ടന് കിട്ടിയത്. എന്നാല്‍ ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന പാട്ടും. ടാസ്ക്കിനിടെ മണിക്കുട്ടന് ഋതുവിനോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.
ഇവിടെ ഋതുവും ഒട്ടുപിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ട് ടാസ്ക് ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പല തവണ മണിക്കുട്ടന് ഋതുവിന്റെ അടുത്ത് പ്രണയം തുറന്ന് പറയുന്നുണ്ട്. പിന്നീട് പല ചിത്രങ്ങളിലെ ഡയലോഗും ഇവര്‍ പരസ്പരം കൈമാറുന്നുണ്ട്. മൊത്തത്തില്‍ വളരെ രസകരമായാണ് ഇവര്‍ ടാസ്ക്ക് മുന്നോട്ട് കൊണ്ടുപോയത്.