മീശമാധവനായ മണിക്കുട്ടന്റെ പ്രകടനം കണ്ടോ !

ബിഗ് ബോസിന്റെ ഈ സീസണ്‍ എന്നത് തികച്ചും വേറിട്ടത് തന്നെയായിരുന്നു. തുടക്കം മുതല്‍ ബഹളവും അടിയും ആയിരുന്നു ഷോയില്‍ നടന്നത്. എന്നാല്‍ ഇതില്‍ ശാന്ത സ്വഭാവം കാത്തുസൂക്ഷിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരാളാണ് മണിക്കുട്ടന്‍. ആദ്യം മുതല്‍ ഇതുവരെ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നത് മണിക്കുട്ടന്‍ കാണിച്ച് തന്നിട്ടുണ്ട്. ഷോയില്‍ പൊതുവെ ബഹളമൊന്നും ഉണ്ടാക്കാതെ ശാന്തമായി നടക്കുന്ന ഒരു പ്രകൃതമാണ് മണിക്കുട്ടന്റെത്.

ശക്തമായ മത്സരാര്‍ത്ഥി തന്നെയാണ് മണിക്കുട്ടന്‍. ലഭിക്കുന്ന ടാസ്‌ക് ഭംഗിയായി പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിയാര്‍ ഉണ്ട്. തന്റെ കഴിവ് പലപ്പോഴും ടാസ്‌കില്‍ ഉപയോഗിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ടാസ്‌കില്‍ ദിലീപിന്റെ മീശമാധവനിലെ മാധവന്‍ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിക്കുന്നത്. ലുക്കിലും നടത്തത്തിലും മാധവന്‍ ആവാനുള്ള ശ്രമം നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്.

മണിക്കുട്ടന്റെ കഴിവ് ഇതോടെ പ്രേക്ഷകരും ബിഗ് ബോസും കണ്ടിരിക്കുകയാണ്. നന്ന ടാസ്‌ക് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് കള്ളന്‍ മാധവന്‍ വീട്ടില്‍ നിന്നും ഓരോ സാധനങ്ങള്‍ മോഷ്ടിക്കുന്നതും കാണാം. കൂടാതെ നില്‍പ്പിലും നടപ്പിലും നോട്ടത്തിലും, സംസാരത്തിലുമൊക്കെ തനി കള്ളന്‍ മാധവന്‍ തന്നെ

ഇതിനിടെ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൂര്യ മണിക്കുട്ടനോട് പ്രണയം തുറന്ന് പറഞ്ഞിരുന്നു എന്നാല്‍ തനിക്ക് ഇനി ഒരു പ്രണയം ഉണ്ടെങ്കില്‍ അത് വിവാഹം ആയിരിക്കും എന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതോടെ സൂര്യയും ഒന്ന് പിന്‍ന്മാറിയ മട്ടിലാണ്. ഇതിന് പിന്നാലെ സൂര്യ മാപ്പും വീട്ടുക്കാരോട് പറഞ്ഞ് ക്യാമറക്ക് മുന്നില്‍ എത്തിയിരുന്നു.