ബിഗ് ബോസ് വീട്ടില്‍ ഓരോ ദിവസം ഓരോ ടാസ്ക് ആണ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നത്. വളരെ രസകരമായ ടാസ്കില് പലപ്പോഴും ജീവിത അനുഭവങ്ങള്‍ തന്നെയാണ് പലരും പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം എല്ലാവരുടെ ആദ്യ പ്രണയം പങ്കുവെയ്ക്കാനുള്ള അവസരം കൊടുത്തിരിക്കുകയാണ് ബിഗ് ബോസ് .
സായി വിഷ്ണുവും ടാസ്കില് തന്റെ പ്രണയം രസകരമായി തന്നെ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ പോയി കണ്ടതിനെ കുറിച്ചും സ്നേഹിച്ചിരുന്ന നാളുകളില്‍ ഒരു നിമിഷം പോലും സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നുമൊക്കെ താരം പറയുന്നു.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം പ്രണയമായി മാറി. പിന്നീട് അവളെ നേരില്‍ കാണാന്‍ പോയി . ആ സമയത്ത് അവള് കേരളത്തിന് പുറത്തായിരുന്നു അങ്ങനെ എറണാകുളത്ത് നിന്ന് ട്രെയിനില്‍ പൈസ ഇല്ലാത്തത് കൊണ്ട് ജനറല്‍ കംഫാര്ട്ട്മെന്റില് കയറി അവളുടെ അടുത്ത് എത്തി.
നേരില്‍ കണ്ടപ്പോള്‍ കുറച്ച് നേരം അവള് ഒന്നും പറഞ്ഞില്ല. ശേഷം കുടിച്ചോണ്ടിരുന്ന ജ്യൂസിന്റെ പകുതി എനിക്ക് തന്നു. പിന്നീട് തിരിച്ച് വരാന്‍ നേരത്ത് അവിടെ ഒരു എസ്ക്യൂലേറ്റര് ഉണ്ട്. അത് പണി നടന്ന് കൊണ്ടിരുന്നതാണ്. ഞങ്ങള്‍ അതില്‍ കയറി ആദ്യ ചുംബനം അവിടെ വെച്ച് സംഭവിച്ചു. പിന്നീട് അത് ഭ്രാന്തമായ പ്രണയമായി മാറി.
പിന്നീട് ഫോണ്‍ വിളി ആയി. അവള്‍ക്ക് ക്ലാസ് ഉള്ള സമയത്ത് ആണെങ്കില്‍ ഫോണ്‍ കട്ട്ചെയും. പിന്നീട് ശനിയും ഞായര്‍ ദിവസങ്ങളിലൊക്കെ അടുപ്പിച്ച് മൂന്ന് ദിവസം വരെ കോള്‍ ഉണ്ടായിരിക്കും. കുളിക്കുമ്പോള്‍, എനിക്ക് പ്രാര്‍ഥിക്കുന്ന സ്വഭാവം ഉണ്ട്. അപ്പോഴും എന്തിന് അവള് കോളേജില്‍ നിന്ന് വണ്‍ഡേ ട്രിപ്പ് പോകുന്ന സമയത്തും എന്റെ കോള്‍ കട്ട് ചെയ്യാതെ കൂടെ ഉണ്ടാവും. അവള് കോളേജില്‍ പോകുന്ന സമയത്ത് പൊരി വെയിലത്തൊക്കെ ഞാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. അങ്ങനെ ഭ്രാന്ത് പിടിച്ച ഒരു പ്രണയം ആയിരുന്നു അത് സായി പറഞ്ഞു.