ആ കാലത്ത് അവന്റെ അമ്മാവന്മാരാണ് അവനെ നോക്കിയിരുന്നത്; സായ് വിഷ്ണുവിന്റെ കഥ പറഞ്ഞ് സുഹൃത്ത്, സംഭവം അറിഞ്ഞതോടെ പ്രേക്ഷകരും സംങ്കടത്തില്‍

മറ്റു സീസണിനെ അപേക്ഷിച്ച് ഇത്തവണ കൂടുതലും ബിഗ് ബോസില്‍ പുതുമുഖങ്ങളാണ് മത്സരാര്‍ത്ഥികള്‍. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് സായ് വിഷ്ണു. കുറച്ച് ദേശ്യക്കാരനാണ് സായി എന്നത് പ്രേക്ഷകര്‍ക്ക് മനസിലായതാണ്. ഇതിനോടകം തന്നെ ഷോയിലെ പലരുമായി സായി അടി ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു നല്ല മത്സരാര്‍ത്ഥിയല്ല സായി. മോശം പ്രകടനം കാഴ്ചവെക്കുന്ന സായി ഷോയില്‍ നിന്നും പുറത്താകാനുള്ള സാധ്യത വളരെ എറെയാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

അതിനിടെ സായിയുടെ കൂട്ടുക്കാരന്‍ ഇപ്പോള്‍ താരത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് സായ് വിഷ്ണുവിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞത്. ഈ പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുറിപ്പ് ഇങ്ങനെ….

Sai Vishnu Wiki, Age, Bio, TV Shows, Wife, Height, Photos

”സായ് എന്റെ ക്ലാസ്‌മേറ്റ് ആണ്, അത്‌കൊണ്ട് തന്നെ പരസ്പരം നല്ലപോലെ അറിയാം. ചെറുപ്പം മുതലേ സിനിമ ആയിരുന്നു അവന്റെ തലക്ക് അകത്ത്. പഠിക്കാനും കഴിവുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മറ്റ് ബാച്ചുകളുമായി ഇടിയും, വഴക്കും സ്റ്റാഫ് റൂമില്‍ ഒക്കെ കേറിയിറങ്ങാനെ ഞങ്ങടെ ബാച്ചിന് നേരമുണ്ടായുള്ളൂ പക്ഷെ അന്നൊക്കെ ഞങ്ങളുടെ കൂട്ടത്തില്‍ പെടാത്തത് ഇവന്‍ മാത്രമായിരുന്നു. അതായത് അലമ്പിനൊന്നും ആശാന്‍ വന്നിരുന്നില്ല.

പിന്നെ ആ കാലത്ത് അവന്റെ അമ്മാവന്മാരാണ് അവനെ നോക്കിയിരുന്നത്. പിന്നെ അല്ലറ ചില്ലറ കാറ്ററിംഗ് ജോലിക്കൊക്കെ ഞങ്ങളോടൊപ്പം വന്നിരുന്നു.. അന്നും കഷ്ടപ്പെടുമായിരുന്നു ഇല്ലെന്ന് പറയില്ല. പക്ഷെ അവന്റെ അച്ഛനും, അമ്മയും അവനെ ആ പ്രായത്തില്‍ പണിക്കൊന്നും പോകാന്‍ അനുവദിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നിരുന്നാലും കാറ്ററിംഗ് വര്‍ക്കിനൊക്കെ പോയിരുന്നു. പിന്നീട്, എന്ജിനീറിങ് ന് പോയി. ഇയര്‍ ഔട്ട് ആയി ശേഷം അവന്റെ വിവരങ്ങള്‍ ഒന്നും അറിയാണ്ട് ആയി… ഒരു ദിവസം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അവന്റെയൊരു ഫോട്ടോ വന്നു… ചെക്കന്‍ അങ്ങു ചുള്ളന്‍ ആയി…

ഞങ്ങളൊക്കെ വായും പൊളിച്ചിരുന്നു…, അങ്ങനെ പുള്ളി മോഡലിംഗ് ന് കൂടുതല്‍ പ്രാധാന്യം കൊടുത്തു അതിലേക്ക് മാറി, പിന്നീട് സൂര്യ മ്യൂസിക്കില്‍ ല്‍ കണ്ടു… വീട്ടുകാരോടൊക്കെ പറയുമായിരുന്നു ദേ എന്റെ കൂട്ടുകാരനാ കേട്ടോന്ന്.. എന്തോ വളരെ സന്തോഷം തോന്നിയിരുന്നു അവന്റെ ഉയര്‍ച്ചയില്‍ പിന്നീട് പല സിനിമ നടി/നടന്‍ മാരെയൊക്കെ അഭിമുഖം ചെയ്യുന്നതും കണ്ടു. ശേഷം ഞഖ ൃേമശിശിഴ ല്‍ ആയിരുന്നപ്പോഴാണ് ചെക്കന് ആആ ട3 ല്‍ സെലക്ഷന്‍ കിട്ടിയെന്ന് അറിഞ്ഞത്.

Sai Vishnu (Bigg Boss Malayalam 3) Height, Age, Girlfriend, Family,  Biography & More » StarsUnfolded

ആദ്യ ദിവസം തന്നെ അവന്റെ കഥകള്‍ കേട്ടപ്പോ, ഞെട്ടിപ്പോയീ…, പക്ഷെ അവന്‍ അവിടെ തെറ്റിപ്പോയി… അവന്‍ പറഞ്ഞ/അവതരിപ്പിച്ച രീതി തെറ്റായിപ്പോയി, സ്വയം മലന്ന് കിടന്ന് തുപ്പുന്ന രീതിയായി. അവനെ അടുത്ത് അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അതുകൊണ്ടാണ് അവനെ വിമര്‍ശിക്കുന്നവര്‍ കൂടുതല്‍.. അതിന് വഴിയൊരുക്കിയതും അവന്‍ തന്നെ, വിമര്‍ശിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല എന്നതാണ് വാസ്തവം.

Sai Vishnu Wiki, Height, Age, Wife, Caste, Family, Biography & More

സിനിമയില്‍ ഒരു നടന്‍ ആകണം, എന്ന സ്വപനവുമായി വന്ന അവന് നല്ല പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കാനുള്ള അവസരം ഉണ്ടായിട്ടും അവന്‍ ഒന്നും ചെയ്യുന്നില്ല, പെര്‍ഫോമന്‍സ് ല്‍ മണിക്കൂട്ടനൊക്കെ സൂചി വെക്കാനുള്ള ഇടം കൊടുത്താല്‍ തൂമ്പ ഇട്ട് ഉഴുതു മറിച്ചുള്ള പ്രകടനമാണ്, ഇതൊക്കെ കണ്ടിട്ടും സായ് ക്ക് ഒരു അനക്കുമില്ലെന്നതാണ് സത്യം. ടാസ്‌ക് നെ ടാസ്‌ക് ആയി കാണാതെ കഴിഞ്ഞുപോയ കാര്യങ്ങള്‍ മനസ്സില്‍ വെച്ചു ടാസ്‌ക് ല്‍ പെരുമാറുന്നത് നല്ല രീതിയല്ല എന്ന് സായ് മനസ്സില്ക്കിയാല്‍ നല്ലത്. ആആ ല്‍ കൂട്ടുകാര്‍ ഇല്ലെന്ന് നീ മനസ്സിലാക്കണം. മുന്നോട്ടുള്ള ബിബി യാത്രയില്‍ അവര് തന്നെ നിന്നെ തേക്കും. ആദ്യമൊക്കെ സായിക്ക് ഞാന്‍ സപ്പോര്‍ട്ട് കൊടുത്തിരുന്നു.ഇപ്പൊ എന്തും പറഞ്ഞു കൊടുക്കും ???? എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഒന്ന് സപ്പോര്‍ട്ട് ചെയ്ത് പറയാന്‍ പോലുമുള്ള പെര്‍ഫോമന്‍സ് അവന്‍ കാഴ്ചവെയ്ക്കുന്നില്ല എന്നോര്‍ക്കുമ്പോള്‍ സങ്കടം-സുഹൃത്ത് കുറിച്ചു”.