ബിഗ് ബോസില്‍ കനത്ത മത്സരം തുടരവെ ഒരാള്‍ കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യയാണ് ഇത്തവണ ഷോയില്‍ നിന്നും പുറത്ത് പോയത്. പ്രേക്ഷകരില്‍ നിന്നുള്ള സപ്പോര്‍ട്ട് കുറഞ്ഞതോടെയാണ് താരം പുറത്തായത്. അതേസമയം സജ്ന ഫിറോസ്, ഡിംപല്‍ ബാല്‍, കിടിലം ഫിറോസ്, മജ്സിയ, സായ് വിഷ്ണു ഇവരാണ് ഇത്തവണ നോമിനേഷനിലുണ്ടായിരുന്നത്.
ഉള്ളില്‍ വളരെ സംങ്കടം ഒതുക്കിയാണ് രമ്യ ബിഗ് ബോസിനോട് യാത്ര പറഞ്ഞത്. ഇനിയും നിന്നിരുന്നെങ്കില്‍ നന്നായി പെര്‍ഫോം ചെയ്യും ആയിരുന്നുവെന്നും താരം മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതേസമയം വരാന്‍ സമയത്ത് ഭാനുവിനെക്കുറിച്ചും രമ്യ പറഞ്ഞു. ഷോയില്‍ രമ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാനു. ഇത് രമ്യ തന്നെ വ്യക്തമാക്കിയിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച രമ്യ ഷോയില്‍ നിന്നും പുറത്താവാന്‍ കാരണം പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ആണ്. പൊതുവെ എല്ലം വെട്ടിത്തുറന്ന് പറയുന്ന പ്രക്യതമാണ് താരത്തിന്റെത്. ഫിറോസിന്റെ മുഖത്ത് നോക്കിയെല്ലാം കാര്യങ്ങള്‍ കൃത്യമായി രമ്യ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഫിറോസും രമ്യയുടെ ശത്രുവായിരുന്നു. പിന്നെ എവിടെയും രമ്യയെ പരിഹസിച്ച് സംസാരിക്കുന്ന ഫിറോസിനെയും പ്രേക്ഷകര്‍ കണ്ടതാണ്.
ഷോയില്‍ നിന്ന് പുറത്തായ താരം മോഹന്‍ലാലിന്റെ ചോദ്യത്തിനും കൃത്യമായി മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ ഇത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ”കാര്യങ്ങളെല്ലാം ഓപ്പണായി സംസാരിക്കുന്നയാളാണ് ഞാന്‍. അവിടേയും ഓപ്പണായാണ് സംസാരിച്ചത്. അത് കുറച്ച് പേര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നും രമ്യ പറഞ്ഞത് പറയുന്നു. ”