എനിക്ക് തോന്നുന്നത് മണിയും അങ്ങനെയെ പറയുകയുള്ളു എന്നാണ്; കിടിലം ഫിറോസ് മണിക്കുട്ടനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറല്‍

ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിന്നറെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നേരത്തെ വോട്ടിംഗ് കഴിഞ്ഞ് ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ടും പുറത്ത് വരാത്ത സാഹചര്യത്തില്‍ പ്രേക്ഷകരില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വൈകാതെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന് അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിലവില്‍ മണിക്കുട്ടനും, ഡിംപലും, സായിയും ആണ് മുന്നില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ മണിക്കുട്ടനെക്കുറിച്ച് പറഞ്ഞ് കിടിലം ഫിറോസ് രംഗത്ത് വന്നിരിക്കുകയാണ്. ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് കിടിലം മണിക്കുട്ടനെക്കുറിച്ചും പറഞ്ഞത്. ഷോയില്‍ വെച്ച് പലപ്പോഴും അടി ഉണ്ടാക്കിയിട്ടുള്ള മത്സരാര്‍ത്ഥികളാണ് മണിക്കുട്ടനു, ഫിറോസും. എന്നാല്‍ പുറത്ത് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ് എന്നാണ് ഇപ്പോള്‍ ഫിറോസ് പറയുന്നത്. മാത്രമല്ല മണിക്കുട്ടനെ തനിക്ക് ഇഷ്ടമാണെന്നും ഫിറോസ് പറയുന്നു.

മണിക്കുട്ടന്‍ സിംപതി സ്ട്രാറ്റര്‍ജി അല്ലേ ഫുള്‍ നോക്കിയത് എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. ‘എനിക്ക് മണിയെ ഇഷ്ടമാണ്. ഗെയിമിന് അല്ലാതെ ഞാനും മണിയും തമ്മില്‍ ആ വീടിനുള്ളില്‍ കലിപ്പുണ്ടാക്കിയിട്ടില്ല’. എനിക്ക് തോന്നുന്നത് മണിയും അങ്ങനെയെ പറയുകയുള്ളു. മണി മാത്രമല്ല, ആ വീട്ടിലുണ്ടായിരുന്ന എല്ലാവരും പരസ്പരം സുഹൃത്തുക്കളാണ്. ഞങ്ങള്‍ പോയത് മത്സരിക്കാനാണ്. അല്ലാതെ പുകഴ്ത്തി പറയാന്‍ അല്ല.

നല്ലത് നല്ലതാണെന്നും മോശമാണെന്നും പറയുന്നതാണ് ഗെയിം. അവന്റെ സ്ട്രാറ്റര്‍ജി അവന്റേതാണ്. എനിക്കതിനോട് കുഴപ്പം തോന്നിയിട്ടില്ല. മോശമാണോന്ന് ചോദിച്ചാല്‍ നല്ലതാണെന്നെ ഞാന്‍ പറയു. അതുകൊണ്ടാണല്ലോ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളവനായി മാറിയതെന്നും കിടിലം ഫിറോസ് പറയുന്നു.