നാളെ വൈകുന്നേരം ആവുമ്പോഴേക്കും ഫ്ളാറ്റ് തരും ; ഇപ്പോ കിട്ടും ഫ്ളാറ്റ് നോക്കിയിരുന്നോ എന്ന് താരം

ബിഗ് ബോസ് വിന്നറെ അറിയാന്‍ കുറച്ചു നാള്‍ കൂടി കാത്തിരുന്നാല്‍ മതി. വൈകാതെ തന്നെ ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിന്നറെ പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ന്നിരുന്നു. ഷോ നിര്‍ത്തിയതിനെ തുടര്‍ന്ന് ചാനല്‍ അറിയിച്ചത് പ്രകാരം മത്സരാര്‍ത്ഥികള്‍ക്കായുള്ള വോട്ടിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഏകദേശ ഭൂരിപക്ഷ കണക്ക് പ്രകാരം വിജയിയെയുമൊക്കെ പ്രേക്ഷകര്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കൃത്യമായ വോട്ടിന്റെ കണക്കോ മറ്റു വിവരങ്ങളോ ചാനല്‍ പുറത്ത് വിട്ടിട്ടില്ല.


ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനായി മത്സരാര്‍ത്ഥികളെല്ലാം ചെന്നൈയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുമുണ്ട്. ഡിംപല്‍ ഭാല്‍, സൂര്യ ജെ മേനോന്‍, മണിക്കുട്ടന്‍, സന്ധ്യ മനോജ്, രമ്യ പണിക്കര്‍, കിടിലന്‍ ഫിറോസ് എന്നിവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

അതേസമയം കിടിലം ഫിറോസിനൊപ്പമുളള മിഷേലിന്റെ ഒരു വീഡിയോയും വൈറലായിരിക്കുകയാണ്. കിടിലത്തിനും മിഷേലിനുമൊപ്പം എയ്ഞ്ചലും എത്തിയിരുന്നു. ഫ്ളാറ്റ് കിട്ടിയാല്‍ തനിക്ക് ഒരു മുറി വേണമെന്നാണ് കിടിലത്തോട് തമാശയായി മിഷേല്‍ പറഞ്ഞത്. എനിക്ക് കിച്ചണ്‍ വേണമെന്ന് എയ്ഞ്ചലും കിടിലത്തോട് പറഞ്ഞു. ഇതെല്ലാം കേട്ട് ‘ഇപ്പോ കിട്ടും ഫ്ളാറ്റ്, നോക്കിയിരുന്നോ എന്നാണ് ഫിറോസിന്റെ മറുപടി. നാളെ വൈകുന്നേരം ആവുമ്പോഴേക്കും ഫ്ളാറ്റ് തരും ഫിറോസ് തമാശയായി പറഞ്ഞു.


ഫിനാലെയില്‍ ഫിറോസ് വിജയി ആയി കാണണമെന്ന ആഗ്രഹമാണ് പുതിയ വീഡിയോയിലൂടെ മിഷേലും എയ്ഞ്ചലും പ്രകടിപ്പിച്ചത്. കിടിലം ഫിറോസിനെ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്ന് എയ്ഞ്ചലും മിഷേലും പുറത്ത് എത്തിയ ശേഷം പറഞ്ഞിട്ടുണ്ട്.