ഇത്തവണ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുക സായി വിഷ്ണു; കാരണം പറഞ്ഞ് റംസാന്‍

ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു പുതിയ വീക്ക്ലി ടാസ്‌ക്ക് ആരംഭിച്ചത്. മലയാള ചിത്രത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു മല്‍സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ടാസ്‌ക് ലഭിച്ചതോടെ പലരും കഥാപാത്രങ്ങളായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ഈ കഥാപാത്രങ്ങള്‍ ഡാന്‍സും കളിക്കാന്‍ തുടങ്ങി. പലരും ഗംഭീരമായി തന്നെയാണ് ടാസ്‌ക് ചെയ്തത്.

ramzan muhammed: Bigg Boss Malayalam 3 contestant Ramzan Muhammed; All you  need to know about the dancer and reality TV star - Times of India

അതേസമയം ബിഗ് ബോസില്‍ വെച്ച് സുഹൃത്തുക്കളായവരാണ് റംസാനും സായി വിഷ്ണുവും. ഇവരുടെ സൗഹൃദം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്ത ഒരാളാണ് സായി. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പെട്ടന്ന് ദേശ്യപ്പെടുക, അടി ഉണ്ടാക്കുക ഇതൊക്കെയാണ് സായി എന്ന മത്സരാര്‍ത്ഥി.

Sai Vishnu Wiki, Height, Age, Wife, Caste, Family, Biography & More

കഴിഞ്ഞ ദിവസവും ബിഗ് ബോസില്‍ വെച്ച് സായിയും ഡിംപലും തമ്മില്‍ സംസാരം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സായിയെ കുറിച്ച് റംസാനും നോബിയും തമ്മില്‍ ചില സംസാരമുണ്ടായിരുന്നു. ഇത്തവണ സായി പുറത്തുപോകാനുളള ചാന്‍സ് ഉണ്ടെന്നാണ് റംസാന്‍ നോബിയോട് പറഞ്ഞത്. അതിന്റെ കാരണം നോബി ചോദിച്ചപ്പോള്‍ നോമിനേഷന്‍ ലിസ്റ്റ് അങ്ങനെയാണ് എന്ന് റംസാന്‍ പറഞ്ഞു.

Bigg Boss Malayalam 3: Sai Vishnu To Be The First To Get Eliminated From  The Mohanlal Show? - Filmibeat
അതേസമയം ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ട് പോവുന്ന മത്സരാര്‍ത്ഥികളാണ് റംസാനും നോബിയും. പൊതുവെ മറ്റുള്ളവരുമായി അടി ഉണ്ടാക്കാതെ മുന്നോട്ട് പോവുകയാണ് ഇവര്‍. ഇവര്‍ക്ക് പുറത്തും ആരാധകര്‍ ഏറെയാണ്. മികച്ച പിന്തുണയും പ്രേക്ഷകരില്‍ നിന്നും ഈ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്.