ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. നിരവധി രാജ്യങ്ങളിൽ നിരവധി ഭാഷകളിൽ ഈ പരിപാടി ഉണ്ട്. ഹിന്ദിയിലാണ് ഇന്ത്യയിൽ ആദ്യമായി ഈ പരിപാടി തുടങ്ങിയത്. മെഗാ താരം സൽമാൻ ഖാൻ ആയിരുന്നു ഈ പരിപാടി ഹിന്ദിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ 14 സീസണുകൾ പിന്നിട്ടു കഴിഞ്ഞു ബിഗ് ബോസ് ഹിന്ദി പതിപ്പ്.
തമിഴിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് ഉലകനായകൻ കമലഹാസനാണ്. വിജയ് ടിവി ആണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഇതിനോടകം പരിപാടി നാലു സീസണുകളിൽ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് തമിഴ് പതിപ്പിലാണ് എന്നാണ് പൊതുവേ ജനസംസാരം. ഹിന്ദി പതിപ്പിനോട് കിടപിടിക്കുന്ന തരത്തിലാണ് ഇവരുടെ ടി ആർ പി റേറ്റിംഗ്. എന്തുതന്നെയായാലും തമിഴ് പരിപാടിക്ക് നിരവധി ആരാധകർ ആണ് കേരളത്തിലും ഉള്ളത്.
മലയാളത്തിൽ ഇതിനുമുൻപും ബിഗ് ബോസ് മാതൃകയിൽ ഒരു പരിപാടി ഉണ്ടായിരുന്നു. മലയാളി ഹൗസ് എന്നായിരുന്നു പരിപാടിയുടെ പേര്. എന്നാൽ ഈ പരിപാടി പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സൂര്യ ടിവിയിൽ ആയിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്. പിന്നീട് അവർ തന്നെ പരിപാടിയിൽ പിൻവലിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു.
ഇപ്പോൾ മലയാളം പതിപ്പ് വീണ്ടും ചർച്ചയാവുകയാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് മലയാളം പതിപ്പ് തുടങ്ങിയത്. പരിപാടിയുടെ മൂന്നാം സീസൺ ആണ് ഇത്. വാശിയേറിയ പോരാട്ടമാണ് ബിഗ് ബോസ് വീട്ടിൽ നടന്നുവരുന്നത്. എന്നാൽ പതിവു പോലെ നിരവധി വിമർശകരും ഇപ്പോൾ രംഗത്ത് എത്തുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ എല്ലാവരും ദോശയ്ക്കും മുട്ടയ്ക്കും വേണ്ടി തല്ലുകൂടുന്നവരാണ് എന്ന തരത്തിലാണ് വിമർശനം. ഇപ്പോൾ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. ഇതോടെ ബിഗ് ബോസ് വിമർശകർ എല്ലാം കണ്ടം വഴി ഓടി.