ബിഗ് ബോസ് മലയാളം ഷോയിൽ 100 ദിവസങ്ങൾ പിന്നിട്ട ശേഷം തിരിച്ചു മടങ്ങിയെത്തുകയാണ് താരങ്ങൾ ഓരോരുത്തരായി. ലക്ഷ്മി പ്രിയയും തൻ്റെ കുടുംബത്തിലേക്ക് മടങ്ങി എത്തുകയാണ്. ഷോയിൽ ഇപ്രാവശ്യത്തെ വിജയി ആയിരിക്കുന്നത് ദിൽഷ പ്രസന്നൻ ആണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി ലക്ഷ്മി പ്രിയ നാട്ടിൽ എത്തിയ വീഡിയോ ആണ്.
നൂറുദിവസം ഹൗസിൽ പൂർത്തിയാക്കണം എന്ന ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് ലക്ഷ്മി പ്രിയ. ഫൈനലിൽ നാലാം സ്ഥാനമാണ് താരം സ്വന്തമാക്കിയത്. താനായി തന്നെ നിന്നും മത്സരിച്ച വ്യക്തിയാണ് ലക്ഷ്മി പ്രിയ എന്ന് പ്രേക്ഷകർ ഒന്നാകെ അഭിപ്രായപ്പെടുന്നു. ഏറ്റവും കൂടുതൽ തവണ എവിക്ഷൻ നേരിട്ടതും ലക്ഷ്മിപ്രിയ തന്നെയായിരുന്നു മത്സരത്തിൽ.
ലക്ഷ്മി പ്രിയയെ സ്വീകരിക്കാൻ ഭർത്താവും മകളും അടക്കം പലരും വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. ഭർത്താവിൻറെ കാൽതൊട്ടു വണങ്ങി താരം. പിന്നീട് മകളെ കെട്ടിപ്പിടിക്കുകയും ചെയ്തു. പ്രേക്ഷകരിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു. ഇതിനുവേണ്ടി ഫേസ്ബുക്ക് ലൈവിലൂടെ താരം നേരിട്ട് എത്തി. തന്നെക്കുറിച്ച് ട്രോൾ ഉണ്ടാക്കിയവർക്കും പരിപ്പ് പാട്ട് ഉണ്ടാക്കിയവർക്കും ഒക്കെ താരം നന്ദി അറിയിക്കുന്നുണ്ട്.
ബിഗ് ബോസിൽ വലിയ അനുഭവം ലഭിച്ചു എന്നും താരം പറയുന്നു. കുറെ വീഡിയോകൾ ഒന്നും കണ്ടിട്ടില്ല. പക്ഷേ കണ്ടതൊക്കെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വീഡിയോകൾ ആണ് എന്നും താരം പറയുന്നു. ശക്തയായ ഒരു മത്സരാർത്ഥി എന്ന് പറഞ്ഞ് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.