മലയാളികൾക്ക് സുപരിചിതമായ താരമാണ് ഭാവന.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വ്യക്തി ജീവിതത്തെക്കുറിച്ച് ഭാവന അധികം തുറന്ന് സംസാരിക്കാറില്ല. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. നവീൻ നിർമ്മിച്ച സിനിമയിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.നവീന്റെ പക്വവും മാന്യവുമായ പെരുമാറ്റമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്ന് നേരത്തെ ഭാവന പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. അടുത്തിടെ ഒരു ഫോട്ടോ പങ്കുവെച്ചെങ്കിലും ഇത് പഴയ ഫോട്ടോയാണ്. എന്തുകൊണ്ടാണ് ഭാവന ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. വിശേഷ ദിവസങ്ങളിലൊന്നും ഭാവന നവീനൊപ്പമുള്ള പുതിയ ഫോട്ടോകൾ പങ്കുവെക്കാറില്ല.
ഇപ്പോഴിതാ ഇതിന് പരോക്ഷ മറുപടി നൽകുകയാണ് ഭാവന. ഒരാളുമായി നിങ്ങൾ സ്വകാര്യാമായി സന്തോഷത്തിലാണെങ്കിൽ അത് സോഷ്യൽ മീഡിയയിലൂടെ തെളിയിക്കേണ്ട കാര്യമില്ല, എന്നാണ് ഭാവന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാചകം. സോഷ്യൽ മീഡിയയിൽ ഭാവന ഇടയ്ക്ക് സജീവമാകാറുണ്ട്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും ഭാവന സംസാരിച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്നതിനെക്കുറിച്ച് ഭാവന സംസാരിച്ചു.കുറേ കാലം മുമ്പേ നായികമാരായിട്ട് തുടങ്ങി വെച്ച ഏർപ്പാടാണ് ഇതെന്ന് തോന്നുന്നു. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറേ പേർ ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്. അത് ഒരു പതിവായി. കല്യാണം കഴിഞ്ഞിട്ട് ആരും വിളിക്കാത്തതാണെന്ന് താൻ കരുതുന്നില്ലെന്നും ഭാവന വ്യക്തമാക്കി. ഭർത്താവായി സിനിമാ രംഗത്ത് നിന്നുള്ള ആൾ തന്നെ വേണം എന്നുണ്ടായിരുന്നു.