മലയാളികളുടെ പ്രിയ താരം ഭാമ വിവാഹ ഒരുക്കങ്ങളിലാണ്. 2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്നാചിത്രത്തിലൂടെയാരുന്നു ഭാമയുടെ സിനിമയിലേക്കുള്ള വരവ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്നു. ഇപ്പോൾ മെഹന്തി ചടങ്ങ് ഇന്നലെ കോട്ടയം വിന്സ്റ്റര് കാസ്റ്റില്‍ ഹോട്ടലില്‍ വെച്ചു നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിസിനസുകാരനായ അരുണ്‍ ആണ് വരന്. വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചാണ് വിവാഹം.
ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു. താൻ വളരെ സന്തോഷവതി യാണെന്നും താരം കൂട്ടിച്ചേർക്കുന്നു
ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു. രണ്ടാമത്തെ ചിത്രം വിനയന് സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്’ ആയിരുന്നു.