പുറത്തു കാണുന്ന ഈ ഗ്ലാമര്‍ ഉള്ളിലും ഉണ്ട്; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന നിരവധി പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ പൊതുവേ കണ്ടെത്താന്‍ പാടുള്ള ഫ്രൂട്ട്‌സില്‍ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഭംഗി കൊണ്ട് ഏറെ മുന്നിലാണ് ഡ്രാഗണ്‍. എന്നാല്‍ രുചിയില്‍ അത്ര പോരാ. എന്നാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ ഇന്നും പലര്‍ക്കുമറിയില്ല.


ഇതിന്റെ കളറും അതുപോലെ വ്യത്യസ്തമായ ആകൃതി എല്ലാമാണ് ഇതിനെ മറ്റു ഫ്രൂട്ടില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. കുറേ ഇതളുകള്‍ കൂടി ചേര്‍ന്നത് പോലെയാണ് ഇതിന്റെ പുറംതൊലി. കാണുമ്പോള്‍ മനോഹരം തന്നെ. ഉള്‍ഭാഗം സാധാരണ വെള്ളനിറത്തില്‍ ആണ് കാണുക. ഇതിനിടെ കറുപ്പു നിറത്തിലുള്ള ചെറിയ കുരുവും ഉണ്ടാവും. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി കുറവാണ്. എന്നാല്‍ ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഗണ്യമായ അളവില്‍ ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പോലെയുള്ള ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത് എപ്പോഴും നല്ലതാണ്. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാന്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിയും കരോട്ടിനോയിഡുകളും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വെളുത്ത രക്താണുക്കളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ അണുബാധ തടയുകയും ചെയ്യും.