മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ബേസിൽ ജോസഫ്. ഒരു സംവിധായകൻ എന്നതിലുപരി നല്ലൊരു നടനും കൂടിയാണ് ഇദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദങ്ങൾ ഇദ്ദേഹത്തിന് ഉണ്ട്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റൻറ് ആയിട്ടാണ് ബേസിൽ സിനിമയിൽ തുടങ്ങിയത് എന്ന് പറയാം.
ഇപ്പോൾ ചില രസകരമായ സംഭവങ്ങൾ ഇദ്ദേഹം പങ്കുവയ്ക്കുകയാണ്. ഒരു അഭിമുഖത്തിനിടയിലാണ് ഇദ്ദേഹം ഇത് പങ്കുവെച്ചത്. തന്റെ ഏറ്റവും പ്രിയ സുഹൃത്തുക്കളാണ് വിനീത് ശ്രീനിവാസനും ടോവിനോയും എന്ന് ബേസിൽ പറയുന്നു. വിനീതേട്ടനെ കുറിച്ച് മനസ്സിൽ ആലോചിക്കുമ്പോൾ ആദ്യം വരുക ഭക്ഷണമാണ്. ഭയങ്കര ഫുടിയാണ് അദ്ദേഹം. നമ്മൾ ഒരു സാധനം ഓർഡർ ചെയ്തു. വിനീതേട്ടൻ ചെയ്ത് സാധനത്തിൽ നമ്മുടെ കൈ പോയാലും അദ്ദേഹം അപ്പോൾ തന്നെ ശ്രദ്ധിക്കും.
നമുക്ക് അത് തരില്ല. രണ്ടു പീസ് ചിക്കൻ കയ്യിൽ ഉണ്ടെങ്കിൽ രണ്ടും അദ്ദേഹം തന്നെ കഴിക്കും. വേണമെങ്കിൽ നീ വേറെ ഓർഡർ ചെയ്തു എൻറെ കയ്യിൽ നിന്നും തരില്ല എന്ന് പറയും. ഫുഡിനെ കുറിച്ചാണ് എവിടെ പോയാലും അദ്ദേഹം സംസാരിക്കുക. വളരെ നന്നായി പാചകം ചെയ്യുകയും ചെയ്യും അദ്ദേഹം. ടോവിനോയുടെ അടുത്ത് ഒട്ടിക്കുന്ന ടൈപ്പ് വട്ടനുള്ള ഷർട്ട് ഇട്ട് പോകാൻ പറ്റില്ല എന്ന് ബേസിൽ പറയുന്നു.
നമ്മൾ അറിയാതെ അവൻ ആരെയെങ്കിലും വീഡിയോ എടുക്കാൻ സെറ്റ് ചെയ്തു വെക്കും. എന്നിട്ട് നമ്മുടെ അടുത്ത് വന്ന് ഒറ്റ വലിയാണ് ഷർട്ട്. ഇങ്ങനെ പലരെയും അവൻ പറ്റിച്ചിട്ടുണ്ട്. ചെറിയ ചില കുഞ്ഞു കുസൃതികൾ ഒക്കെ അവന്റെ കയ്യിൽ ഉണ്ട് എന്ന് ബേസിൽ പറയുന്നു.